Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊറോണ വൈറസ് പത്തുമീറ്റര്‍ വരെ സഞ്ചരിക്കും; മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

20 MAY 2021 02:36 PM IST
മലയാളി വാര്‍ത്ത

കൊവിഡ് രണ്ടാം തരംഗത്തില്‍ അതി തീവ്രവ്യാപനം സംഭവിച്ചതോടെ, വായുവിലൂടെയും കൊവിഡ് പകരുമെന്ന കണ്ടെത്തല്‍ രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. അതിനിടെ

വായുവില്‍ കൊറോണ വൈറസ് പത്തുമീറ്റര്‍ വരെ സഞ്ചരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. കൊവിഡ് പ്രതിരോധത്തിന് ഇരട്ട മാസ്‌കും സാമൂഹിക അകലവും വായു സഞ്ചാരവും ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

 

 

കൊവിഡ് രോഗിയുടെ ശരീരത്തില്‍ നിന്ന് പുറത്തുവരുന്ന സൂക്ഷ്മകണികകള്‍ പത്തുമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.

 

 

 

 

 

 

 

 

 

 

 

 

അതിനാല്‍ മുറിയില്‍ വായുസഞ്ചാരം ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ജനലുകളും വാതിലുകളും തുറന്നിടണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ വിജയ്‌രാഘവന്‍ പറഞ്ഞു.

കൊവിഡ് രോഗിയുടെ ശരീരത്തില്‍ നിന്ന് തുമ്മുമ്പോഴോ, ചുമക്കുമ്പോഴോ പുറത്തുവരുന്ന ജലകണിക രണ്ടുമീറ്റര്‍ വരെ സഞ്ചരിക്കും. എന്നാല്‍ സൂക്ഷ്മകണികകളിലൂടെ കൊറോണ വൈറസിന് പത്തുമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തല്‍.

 

 

 

 

 

 

 

 

 

 

 

 

രോഗലക്ഷണങ്ങളില്ലാത്തവരില്‍ നിന്നും രോഗം പകരും. മുറിയില്‍ ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പാക്കാന്‍ സാധിച്ചാല്‍ വൈറസിന്റെ സാന്ദ്രത കുറയ്ക്കാന്‍ സാധിക്കുമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

കൊവിഡിനെ പ്രതിരോധിക്കാന്‍ എന്‍95 മാസ്‌കാണ് ഉചിതം. അല്ലെങ്കില്‍ സര്‍ജിക്കല്‍ മാസ്‌കും അതിന് മുകളില്‍ കോട്ടണ്‍ മാസ്‌കും ധരിക്കണം. സാമൂഹിക അകലം പാലിക്കുന്നതില്‍ ഒരു വീഴ്ചയും വരുത്തരുതെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (4 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (19 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (29 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (12 hours ago)

Malayali Vartha Recommends