Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡിനെതിരെയുള്ള പ്രതിരോധം തുടരണം; പുതിയ വെല്ലുവിളികള്‍ നേരിടാന്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണം, കോവിഡ് രോഗബാധ എത്ര കുട്ടികളെ ബാധിച്ചെന്നത് സംബന്ധിച്ച്‌ വിശദമായ കണക്കെടുപ്പ് നടത്താനും പ്രധാനമന്ത്രി നരേന്ദ്രമോദി

20 MAY 2021 03:12 PM IST
മലയാളി വാര്‍ത്ത

കോവിഡിനെതിരെയുള്ള പ്രതിരോധം തുടരണമെന്നാവര്‍ത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിമാരും ജില്ലാ കളക്ടര്‍മാരുമായുള്ള യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മോദി ഇക്കാര്യം ഏവരോടുമായി ആവശ്യപ്പെട്ടത്.

പുതിയ വെല്ലുവിളികള്‍ നേരിടാന്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു. കോവിഡില്‍ നിന്ന് ഗ്രാമങ്ങളെ സംരക്ഷിക്കണം. അതിനായി പ്രദേശിക തലത്തില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണം. രാജ്യത്ത് കോവിഡ് രോഗബാധ എത്ര കുട്ടികളെ ബാധിച്ചെന്നത് സംബന്ധിച്ച്‌ വിശദമായ കണക്കെടുപ്പ് നടത്താനും പ്രധാനമന്ത്രി ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെടുകയുണ്ടായി.

അതോടൊപ്പം തന്നെ വാക്‌സിന്‍ വേസ്റ്റേജ് സംബന്ധിച്ചും പരിശോധിച്ച്‌ ഉറപ്പ് വരുത്തുകയും ഇതില്‍ നിരീക്ഷണം ഏര്‍പ്പെടുത്താനും ആവശ്യപ്പട്ടു. ഒരു ഡോസ് വാക്‌സിന്‍ നഷ്ടപ്പെടുത്തുന്നതോടെ മറ്റൊരാളുടെ രക്ഷാ കവചമാണ് ഇല്ലാതാക്കുന്നത്. ഓരോ ഡോസ് വാക്‌സിനും കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിനുള്ള രക്ഷാകവചമാണ്. ഇത് മനസ്സിലാക്കണം. രാജ്യത്ത് കോവിഡ് പരിശോധനയും സാമൂഹിക അകലവും കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും വാക്‌സീന്‍ പാഴാക്കുന്നത് അവസാനിപ്പിക്കാനാകണമെന്നും പ്രധാനമന്ത്രി യോഗത്തിൽ പറയുകയുണ്ടായി. കൂടാതെ കോവിഡ് കേസുകള്‍ കൂടിയ പത്ത് സംസ്ഥാനങ്ങളിലെ 54 ജില്ലാ മജിസ്‌ട്രേറ്റുമാരും മഹാമാരി പ്രതിരോധരംഗത്തെ ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

അതേസമയം വൈറസിന് വായുവിലൂടെ പത്തുമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തുവിടുകയും ചെയ്തു. മൂക്കിലൂടെയുള്ള സ്രവത്തിലൂടെയും ഉമിനീരിലൂടെയുമെല്ലാമാണ് പ്രാഥമികമായി വൈറസ് പടരുന്നതെന്നും വായുവിലൂടെ സൂക്ഷ്മകണികകളായി വൈറസിന് പത്ത് മീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. വീടും ഓഫീസും കഴിയാവുന്നത്ര തുറന്നിട്ട് വെന്റിലേഷന്‍ ഉറപ്പാക്കണം. അടച്ചിട്ട മുറിയില്‍ എസി പ്രവര്‍ത്തിപ്പിക്കുന്നത് വൈറസ് അതിവേഗം പകരുന്നതിന് കാരണമാക്കുമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (4 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (19 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (29 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (12 hours ago)

Malayali Vartha Recommends