കുട്ടികൾ നാടിൻറെ സമ്പത്ത്; കോവിഡ് ബാധിച്ച് രക്ഷിതാകകളെ നഷ്ട്ടമായ കുട്ടികളുടെ പൂർണ ചുമതല ഏറ്റെടുത്ത് യോഗി സർക്കാർ

കോവിഡ് ബാധിച്ച് രക്ഷിതാക്കളെ നഷ്ടമായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ലക്‌നൗവില്‍ നടന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തിരിക്കുന്നത്.
കുട്ടികളുടെ വിദ്യാഭ്യാസം, സുരക്ഷ, ആരോഗ്യം എന്നിവയുടെ പൂര്‍ണ ചുമതല സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പദ്ധതിയ്ക്കായി സമഗ്രരൂപ രേഖ തയ്യാറാക്കാന്‍ സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതേ തുടര്‍ന്ന് മാതാപിതാക്കള്‍ നഷ്ടമായ കുട്ടികളുടെ പട്ടിക നല്‍കാന്‍ വനിതാ ശിശുക്ഷേമ വകുപ്പ് ജില്ലാ മജിസ്റ്റ്‌ട്രേറ്റര്‍മാരോട് ആവശ്യപ്പെട്ടു. ഉടന്‍ പട്ടിക കൈമാറി വകുപ്പിന് കൈമാറണമെന്നാണ് നിര്‍ദ്ദേശം.
സംസ്ഥാനത്ത് ഏകദേശം 60 ഓളം കുട്ടികള്‍ക്ക് കോവിഡിനെ തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടമായെന്നാണ് കണക്കുകള്‍. 600 ഓളം പേര്‍ക്ക് അമ്മയേയോ, അച്ഛനെയോ, രക്ഷിതാവിനെയോ നഷ്ടമായിട്ടുണ്ട്. കുട്ടികള്‍ നാടിന്റെ സമ്ബത്താണെന്നും, ഇവരുടെ സംരക്ഷണം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു....
https://www.facebook.com/Malayalivartha



























