വാക്സിൻ പാഴാക്കുന്നത് മതിയാക്കണം: കോവിഡ് കേസുകൾ കുറഞ്ഞെന്ന് കരുതി പ്രതിരോധം നിർത്തരുത്: കർശന താക്കീതു നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി

സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ വെല്ലുവിളികള്‍ നേരിടാൻ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡില്‍ നിന്ന് ഗ്രാമങ്ങളെ സംരക്ഷിക്കണമെന്ന കാര്യം മോദി എടുത്തു കാട്ടി. ഇപ്പോൾ കേസുകള്‍ കുറയുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
എന്നാൽ കേസുകൾ കുറയുന്നുണ്ട് എന്ന് കരുതി പ്രതിരോധം ദുര്‍ബലമാകരുതെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി. ജില്ലാ മജിസ്ട്രേറ്റുമാരുടെ യോഗത്തിലായിരുന്നു മോദി ഈ കാര്യം പറഞ്ഞത്.കൊവിഡ്‍ കേസുകള്‍ കൂടിയ പത്ത് സംസ്ഥാനങ്ങളിലെ 54 ജില്ലാ മജിസ്ട്രേറ്റുമാരും മഹാമാരി പ്രതിരോധരംഗത്തെ ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തിയത്.
"രാജ്യത്ത് കൊവിഡ് പരിശോധനയും സാമൂഹിക അകലവും കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വാക്‌സിൻ പാഴാക്കുന്നത് അവസാനിപ്പിക്കാനാകണം.മൂക്കിലൂടെയുള്ള സ്രവത്തിലൂടെയും ഉമിനീരിലൂടെയുമെല്ലാമാണ് പ്രാഥമികമായി വൈറസ് പടരുന്നതെന്നും വായുവിലൂടെ സൂക്ഷ്‌മകണികകളായി വൈറസിന് പത്ത് മീറ്റർ വരെ സഞ്ചരിക്കാനാകുമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിക്കുകയും ചെയ്തു .
എന്നാൽ , മുഖ്യമന്ത്രിമാരെ യോഗത്തില്‍ സംസാരിക്കാന്‍ അനുവദിക്കാതെ അവഹേളിച്ചുവെന്ന് മമത ബാനര്‍ജി പരാതി ഉയർത്തി. വീടും ഓഫീസും കഴിയാവുന്നത്ര തുറന്നിട്ട് വെന്‍റിലേഷന്‍ ഉറപ്പാക്കണമെന്നാണ് കേന്ദ്രസർക്കാർ പുതുതായി പുറത്തിറക്കിയ മാർഗനിർദേശത്തിൽ വ്യക്തമാക്കി. അടച്ചിട്ട മുറിയില്‍ എ സി പ്രവര്‍ത്തിപ്പിക്കുന്നത് വൈറസ് അതിവേഗം പകരുന്നതിന് കാരണമാക്കുമെന്നും മാര്‍ഗനിര്‍ദേശത്തിൽ വ്യക്തമാക്കുന്നു. മാത്രമല്ല മറ്റൊരു നിർദ്ദേശം കൂടെ കേന്ദ്രം നൽകിയിട്ടുണ്ട്.
മ്യുക്കോർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധി രോഗ നിയമത്തിനു കീഴിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ഇതോടെ ബ്ലാക്ക് ഫംഗസ് എന്ന് സ്ഥിരീകരിച്ചതും സംശയിക്കുന്നതുമായ എല്ലാ കേസുകളും ആരോഗ്യമന്ത്രാലയത്തിലേക്ക് റിപ്പോർട്ട് ചെയ്യേണ്ടി വരും.
https://www.facebook.com/Malayalivartha



























