'ഈ തട്ടിപ്പുകാരനെതിരെ ശക്തമായ അന്വേഷണം നടത്തണം'; ജഗ്ഗി വാസുദേവിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍

ജഗ്ഗി വാസുദേവിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ജഗ്ഗി ഒരു തട്ടിപ്പുവീരനാണെന്നും ഇയാള്‍ക്കെതിരെ കൃത്യമായ അന്വേഷണം നടത്തണമെന്നും ഭൂഷണ്‍ ട്വിറ്ററിലെഴുതി. ന്യൂസ് ലൗണ്ട്രിയുടെ ലേഖനം ട്വീറ്റ് ചെയ്തായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
'സദ്ഗുരു തന്റെ ഇഷ സാമ്രാജ്യം എങ്ങനെ പണിതു. നിയമവിരുദ്ധമായി. കോയമ്ബത്തൂരിലെ ഇഷ ഫൗണ്ടേഷന്റെ 150 ഏക്കര്‍ ഭൂമി നിയമവിരുദ്ധമായി കൈയേറിയതാണ്. ഈ തട്ടിപ്പുകാരനെതിരെ ശക്തമായ അന്വേഷണം നടത്തണം', പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററിലെഴുതി.
മുമ്ബ് തമിഴ്‌നാട് ധനമന്ത്രി പി.ടി.ആര്‍ പളനിവേല്‍ ത്യാഗരാജനും ജഗ്ഗി വാസുദേവിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ജഗ്ഗി വാസുദേവ് നിയമലംഘകന്‍ തന്നെയാണെന്നും ഇന്നല്ലെങ്കില്‍ നാളെ അയാളതിന് പിഴയൊടുക്കേണ്ടി വരുമെന്നും പളനിവേല്‍ പറഞ്ഞിരുന്നു.
നേരത്തെ ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ജഗ്ഗി വാസുദേവ് ശ്രദ്ധപിടിച്ചുപറ്റാന്‍ വേണ്ടി എന്തും ചെയ്യുന്ന കപട സന്യാസിയാണെന്നും പണം കണ്ടെത്താന്‍ എന്ത് ചെയ്യാമെന്നാണ് അദ്ദേഹം ആലോചിച്ചു കൊണ്ടിരിക്കുന്നതെന്നും പളിനിവേല്‍ പറഞ്ഞിരുന്നു.
ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ഡിപാര്‍ട്ട്മെന്റിന്റെ പരിധിയില്‍ നിന്ന് ചില ക്ഷേത്രങ്ങളെ ഒഴിവാക്കി നടത്തിപ്പ് അവകാശം ഭക്തര്‍ക്ക് നല്‍കണമെന്നും ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കണമെന്നും ഇഷ യോഗ സെന്റര്‍ സ്ഥാപകന്‍ ജഗ്ഗി വാസുദേവ് അടക്കമുള്ളവര്‍ ആവശ്യപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചുകൊണ്ടായിരുന്നു പി.ടി.ആര്‍ പളനിവേല്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha



























