Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിബിസി മാതൃകയില്‍ ദൂരദർശന്റെ അന്താരാഷ്ട്ര ചാനല്‍: ഇന്ത്യൻ കാഴ്ചപ്പാടുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നത് ലക്ഷ്യം : കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം ഇങ്ങനെ

20 MAY 2021 05:33 PM IST
മലയാളി വാര്‍ത്ത

അടിമുടി മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിച്ഛായ മെച്ചപ്പെടുത്താൻ തീവ്ര ശ്രമവുമായി കേന്ദ്രസർക്കാർ. ബിബിസി മാതൃകയില്‍ ദൂരദർശന്റെ അന്താരാഷ്ട്ര ചാനല്‍ വരുന്നു എന്ന വിവരമാണ് ഇപ്പോൾ ലഭ്യമാകുന്നത്.

ഇന്ത്യൻ കാഴ്ചപ്പാടുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് ബിബിസിയുടെ മാതൃകയിൽ ഇങ്ങനെയൊരു പദ്ധതി തയ്യാറാക്കുന്നത്. . കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം കൈകാര്യം ചെയ്യുന്നതിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ സർക്കാരിനെതിരേ വാർത്തകൾ വന്നതിന്റെ പശ്ചാത്തലത്തിലാണ് ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്രചാനൽ തുടങ്ങുന്നത്.

കഴിഞ്ഞ ആഴ്ച പ്രസാർ ഭാരതി വിശദമായ പദ്ധതിരേഖ സമർപ്പിക്കുന്നതിനായുളള താല്പര്യപത്രം ഇതിനുമുന്നോടിയായി പുറപ്പെടുവിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുളള കൺസൾട്ടൻസികളെയാണ് പദ്ധതിരേഖ സമർപ്പിക്കുന്നതിനായി ക്ഷണിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇതുസംബന്ധിച്ചുളള ചർച്ചകൾ പ്രസാർ ഭാരതിയിൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് പ്രസാർ ഭാരതിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ്. ദൂരദർശന് ആഗോളതലത്തിൽ ഒരു സാന്നിധ്യം സൃഷ്ടിക്കുന്നതിനും ഇന്ത്യയുടെ ശബ്ദം ആഗോളതലത്തിൽ ഉയർത്തുന്നതിനും വേണ്ടിയാണ് ഡിഡി അന്താരാഷ്ട്ര ചാനൽ വിഭാവനം ചെയ്യുന്നതെന്ന് താല്പര്യപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ദൂരദർശൻ അന്താരാഷ്ട്ര ചാനലിലൂടെ ലക്ഷ്യമിടുന്നത് ബിബിസിയെ പോലെ ഒരു യഥാർഥ ആഗോള ചാനൽ ആണ്. ഇന്ത്യൻ പ്രേക്ഷകരെ മാത്രമല്ല ആഗോളതലത്തിലുളള പ്രേക്ഷകരെ മുഴുവൻ ചാനൽ ലക്ഷ്യമിടുന്നുണ്ട്. ആഭ്യന്തര-ആഗോള പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന എല്ലാത്തരം പരിപാടികളും തുല്യപ്രധാന്യത്തോടെ ചാനലിൽ അവതരിപ്പിക്കുകയും ചെയ്യും .

ആഭ്യന്തര-ആഗോള വാർത്തകൾ നൽകുന്ന ഡിഡി ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായിരിക്കുംഈ ചാനൽ എന്നതും ശ്രദ്ധേയമായ കാര്യമായിരിക്കും . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്താരാഷ്ട്ര ചാനലിന് ബ്യൂറോകളും റിപ്പോർട്ടർമാരുമുണ്ടായിരിക്കും. വിവിധ പ്രദേശങ്ങൾക്ക് അനുയോജ്യമായ പരിപാടികളും ചാനലിൽ ഇടംപിടിക്കും.

ബിബിസി, സിഎൻഎൻ അല്ലെങ്കിൽ ഡബ്ല്യു എന്നിവ ഇന്ത്യയിലെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പോലെ ആഗോളതലത്തിൽ നടക്കുന്ന സംഭവങ്ങൾ നമ്മളും റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. പ്രസാർഭാരതി മുൻചെയർമാൻ എ.സൂര്യപ്രകാശ് പറഞ്ഞു.

സമാനലക്ഷ്യത്തോടെയുളള ദൂരദർശന്റെ രണ്ടാമത്തെ ചാനലാണ് ഇപ്പോൾ ഉള്ളത്. ആഗോളതലത്തിൽ പ്രേക്ഷകശ്രദ്ധ നേടുക എന്ന ലക്ഷ്യത്തോടെയാണ് സമകാലീന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഇംഗ്ലീഷ് ന്യൂസ് ചാനലായ ഡിഡി ഇന്ത്യ ആരംഭിക്കുന്നത്. ഒരിക്കൽ ഡിഡി വേൾഡ് എന്ന് ഇത് പുനർനാമകരണം ചെയ്യുകയുമുണ്ടായി. അങ്ങനെ നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിലാണ് കേന്ദ്രസർക്കാർ.

അതേസമയം ഇന്ത്യയിൽ കൊവിഡ് കേസുകൾ കുറയുന്നു എന്നത് ഏറെ ആശ്വാസകരമായ വാർത്തയാണ്. എങ്കിലും കുറയുന്നു എന്ന് കരുതി പ്രതിരോധത്തിൽ വീഴ്ചകളിൽ വരുത്തരുതെന്ന് പ്രധാനമന്ത്രി കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (4 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (19 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (29 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (12 hours ago)

Malayali Vartha Recommends