Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച്‌ മാസ്‌ക് പോലും വയ്‌ക്കാതെ കല്യാണത്തിനെത്തി! അതിഥികള്‍ക്ക് തവളച്ചാട്ടം ശിക്ഷ കൊടുത്ത് പൊലീസ്; വൈറലായി ചിത്രങ്ങൾ

20 MAY 2021 07:50 PM IST
മലയാളി വാര്‍ത്ത

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപകമായി വർധിച്ചിരിക്കുകയാണ്. ദിനംപ്രതി നിരവധിപേരാണ് മരണപെടുന്നതും. മിക്ക സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം ശക്തിയായിരിക്കുകയാണ്.

പ്രതിദിന കണക്കില്‍ നേരിയ കുറവ് മാത്രമേ പലയിടത്തുമുണ്ടായിട്ടുള‌ളു. അതുകൊണ്ട്തന്നെ മിക്കയിടങ്ങളിലും സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വിവാഹങ്ങള്‍ക്കും മ‌റ്റ് ചടങ്ങുകള്‍ക്കും നിയന്ത്രണങ്ങളുണ്ട്.

എന്നാല്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെയും എന്തിന് മാസ്‌ക് പോലും വയ്‌ക്കാതെ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയവരെ സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ പൊലീസ് അറസ്റ്റ് ചെയ്തു. മദ്ധ്യപ്രദേശിലെ ഭിന്ദിലാണ് സംഭവം.

 

ഒന്നും രണ്ടുമല്ല ഇത്തരത്തില്‍ മുന്നൂറുപേരാണ് കല്യാണത്തിനെത്തിയത്. പൊലീസിനെ കണ്ട് കുറേപ്പേര്‍ ഓടി രക്ഷപ്പെട്ടു. പിടിയിലായത് 17പേരാണ്. ഇവര്‍ക്ക് നല്‍കിയ ശിക്ഷയാണ് തമാശ. കൂട്ടം കൂടകൂടരുതെന്ന നിര്‍ദ്ദേശം നല്‍കിയത് ലംഘിച്ചതിന് ഇവരൊന്നിച്ച്‌ തവളച്ചാട്ടം നടത്താന്‍ പൊലീസ് ആവശ്യപ്പെട്ടു.

ശിക്ഷ ലഭിച്ചവ‌ര്‍ തവളച്ചാട്ടം നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊലീസ് ചെയ്‌തത് നന്നായി എന്നാണ് മിക്കവരുടെയും അഭിപ്രായം.

മുന്‍പ് മാസ്‌ക് വയ്‌ക്കാതെ റോഡിലിറങ്ങിയ ഒരു സ്‌ത്രീയെ പൊലീസ് വലിച്ചിഴച്ചത് വലിയ വിവാദമായിരുന്നു. ബുധനാഴ്‌ച 5065 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മദ്ധ്യപ്രദേശില്‍ കൊവിഡ് മരണങ്ങളും ഏറിവരികയാണ്. 7227 പേര്‍ ഇതുവരെ മരണപ്പെടുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (4 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (19 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (29 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (12 hours ago)

Malayali Vartha Recommends