ബ്ലാക്ക് ഫംഗസിനു പിന്നാലെ രാജ്യത്ത് വൈറ്റ് ഫംഗസും സ്ഥിരീകരിച്ചു; കൂടുതല്‍ അപകടകാരിയെന്ന് വിദഗ്ധര്‍, ഇതുവരെ ചെയ്തത് നാല് കേസുകൾ

കൊവിഡ് രോഗികളില്‍ കണ്ടുവന്നിരുന്ന ബ്ലാക്ക് ഫംഗസിനു പിന്നാലെ വൈറ്റ് ഫംഗസും രാജ്യത്ത് സ്ഥിരീകരിച്ചു. ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയായ ഫംഗസാണിത്.
ഇന്ത്യയില്‍ നാലു കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബീഹാറിലെ പാട്‌നയിലാണ് നാല് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വൈറ്റ് ഫംഗസ് ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകരമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കിയിരിക്കുന്നത്.
വൈറ്റ് ഫംഗസ് ശ്വാസകോശത്തെയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും നഖങ്ങള്‍, ചര്‍മ്മം, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യ ഭാഗങ്ങള്‍, വായ എന്നിവയെയും ബാധിക്കുന്ന രോഗമാണ്. ശ്വാസകോശത്തെ ബാധിക്കുന്നതുകൊണ്ട് തന്നെ കോവിഡ് പോലെ തന്നെ സമാനമായ അണുബാധയാണിത്.
ബ്ലാക്ക് ഫംഗസ് ബാധിച്ച രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സാംക്രമിക രോഗങ്ങളുടെ പട്ടികയില്‍ ബ്ലാക്ക് ഫംഗസിനെ ഉള്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, മഹാരാഷ്ട്രയില്‍ ആശങ്ക ഇരട്ടിയാക്കി ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 90 പേര്‍ മ്യൂക്കര്‍മൈക്കോസിസ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രി രാജേഷ് തോപ്പ് അറിയിച്ചു.
ഒരാഴ്ചക്കിടെ മഹാരാഷ്ട്രയില്‍ 200 ലധികം പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിന് അടിയന്തരമായി മരുന്ന് ലഭ്യമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
നിലവില്‍ മരുന്ന് ക്ഷാമം നേരിടുന്നുണ്ട്. ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആഫോടെറിസിന്‍-ബി ഇഞ്ചക്ഷന്‍ കൂടുതലായി ലഭ്യമാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. അടിയന്തരമായി 1.90 ലക്ഷം ഇഞ്ചക്ഷനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ 16000 ഇഞ്ചക്ഷന്‍ മാത്രമാണ് ലഭിച്ചതെന്ന് ആരോഗ്യമന്ത്രി പറയുന്നു.
https://www.facebook.com/Malayalivartha



























