അഭിനയിക്കാന്‍ ഞങ്ങള്‍ നിങ്ങളെ പഠിപ്പിക്കുന്നില്ലല്ലോ, ചികിത്സിക്കാന്‍ നിങ്ങള്‍ ഞങ്ങളെയും പഠിപ്പിക്കേണ്ട... സോനുവിന് ഡോക്ടറുടെ മറുപടി

കോവിഡിനുള്ള മരുന്ന് പ്രതിസന്ധിയെക്കുറിച്ച് ട്വീറ്റ് ചെയ്ത് ബോളിവുഡ് നടന്‍ സോനു സൂദ് പുലിവാലു പിടിച്ചു. അഭിനയിക്കാന്‍ ഞങ്ങള്‍ നിങ്ങളെ പഠിപ്പിക്കുന്നില്ലല്ലോ, ചികിത്സിക്കാന്‍ നിങ്ങള്‍ ഞങ്ങളെയും പഠിപ്പിക്കേണ്ട എന്നാണ് ഒരു ഡോക്ടര്‍ സോനുവിന് മറുപടി നല്‍കിയത്. ആളുകള്‍ക്കിടയില്‍ അനാവശ്യമായ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് സോനുവിനെ പോലെ വൈദ്യശാസ്ത്ര മേഖലയില്‍ അറിവില്ലാത്തവരുടെ പ്രസ്താവനകള്‍ കാരണമാകുക എന്നാണ് ചില ഡോക്ടര്‍മാര്‍ ചൂണ്ടികാട്ടിയത്. ഡോക്ടര്‍മാരുടെ വിമര്‍ശനം വന്നതിനെ തുടര്‍ന്ന് ഡോക്ടര്‍മാരെ പുകഴ്ത്തി ഒരു ട്വീറ്റ് കൂടി ചെയ്ത് തല്‍കാലം രംഗം ശാന്തമാക്കിയിരിക്കുകയാണ് അദ്ദേഹം.
കോവിഡ് ചികിത്സയിലെ മരുന്ന് ദൗര്‍ലഭ്യതയെ കുറിച്ച് കഴിഞ്ഞ ദിവസമാണ് സോനു ട്വീറ്റ് ചെയ്തത്. 'ലളിതമായ ഒരു ചോദ്യം. ഒരു പ്രത്യേക മരുന്ന് എവിടെയുമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. പിന്നെ എന്തിനാണ് എല്ലാ ഡോക്ടര്‍മാരും അതേ മരുന്ന് തന്നെ കുറിപ്പടിയില്‍ എഴുതുന്നത്. ആശുപത്രികള്‍ക്ക് പോലും കിട്ടാത്ത മരുന്ന് എങ്ങിനെയാണ് സാധാരണക്കാര്‍ക്ക് കിട്ടുക. എന്തുകൊണ്ടാണ് അതിനൊരു ബദല്‍ ഉപയോഗിച്ച് ജീവന്‍ രക്ഷിക്കാത്തത്' ഇതായിരുന്നു സോനുവിന്റെ ട്വീറ്റ്.
ആളുകള്‍ക്കിടയില്‍ അനാവശ്യമായ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് സോനുവിനെ പോലെ വൈദ്യശാസ്ത്ര മേഖലയില്‍ അറിവില്ലാത്തവരുടെ പ്രസ്താവനകള്‍ കാരണമാകുക എന്നാണ് ചില ഡോക്ടര്‍മാര്‍ ചൂണ്ടികാട്ടിയത്.
എതിര്‍പ്പ് ശക്തമായതോടെ ഡോക്ടര്‍മാരെ പുകഴ്ത്തി ട്വീറ്റ് ചെയ്താണ് സോനു രംഗം ശാന്തമാക്കിയത്. 'ഒരു കാര്യം ഉറപ്പാണ്, ഡോക്ടര്‍മാര്‍ ഉള്ളതുകൊണ്ടാണ് നമ്മളൊക്കെ ഉള്ളത്' ഇതായിരുന്നു സോനുവിന്റെ രണ്ടാമത്തെ ട്വീറ്റ്. ഈ ട്വീറ്റ് ക്ഷമാപണത്തിന് തുല്യമാണെന്നും കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടെന്നും വിശദീകരിച്ച് പിന്നീട് ഡോക്ടര്‍മാര്‍ തന്നെ രംഗത്തെത്തി. കോവിഡ് വ്യാപനം ആരംഭിച്ച കാലം മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സോനു സൂദ്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ കാലത്ത് അതിഥിതൊഴിലാളികള്‍ക്ക് സംരക്ഷണമൊരുക്കിയും മറ്റും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു താരം.
https://www.facebook.com/Malayalivartha



























