രണ്ടാം പിണറായി സര്‍ക്കാരിന് ആശംസയുമായി കമല്‍ഹാസന്‍

നിരവധി പേരാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് എത്തുന്നത്. 'എന്റെ പ്രിയ സഖാവ് പിണറായി വിജയന്‍ ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്തു. സത്യസന്ധവും പ്രാപ്തിയുള്ളതുമായ ഭരണത്തിലൂടെ ഏതൊരു പ്രതിബന്ധത്തെയും തരണം ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുന്ന മുന്‍ഗാമിയും വഴികാട്ടിയുമാണ് അദ്ദേഹം. ഞാന്‍ അദ്ദേഹവുമായി ഫോണില്‍ സംസാരിക്കുകയും എല്ലാവിധ ആശംസകളും നേരുകയും ചെയ്തു. ഇനി വരുന്ന അഞ്ച് വര്‍ഷം കേരളം കൂടുതല്‍ കരുത്തോടെ തിളങ്ങട്ടെ', എന്നാണ് കമലഹാസന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
https://www.facebook.com/Malayalivartha



























