ബ്ലാക്ക് ഫംഗസ് ബാധിച്ച് ഇന്ത്യന്‍ ഷൂട്ടിങ് കോച്ച് മരിച്ചു; മരണം സംഭവിച്ചത് കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന പിതാവ് മരണത്തിന് കീഴടങ്ങിയത് തൊട്ടുപിന്നാലെ

ഇന്ത്യന്‍ ഷൂട്ടിങ് കോച്ചും ടെക്നിക്കല്‍ ഒഫീഷ്യലുമായ മൊണാലി (44) ഗോര്‍ഹെ ബ്ലാക്ക് ഫംഗസ് ബാധിച്ചു മരിച്ചു. കോവിഡ് ബാധയേറ്റ് ആഴ്ചകളോളം ആശുപത്രിയിലായിരുന്നു. പിന്നീട് നെഗറ്റിവ് ആയെങ്കിലും ബ്ലാക്ക് ഫംഗസ് ബാധിച്ചതോടെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി.
കണ്ണിനും മൂക്കിനും ഫംഗസ് ബാധിച്ച് ആരോഗ്യം വഷളായതിനു പിന്നാലെ വ്യാഴാഴ്ച രാവിലെ മരിക്കുകയായിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മൊണാലിയുടെ പിതാവ് മനോഹര്‍ ഗോര്‍ഹെയും(73) മരിച്ചു.
പിസ്റ്റള്‍ പരിശീലകയായിരുന്നു മൊണാലി. ശ്രീലങ്കന്‍ ഷൂട്ടിങ് ടീമിന്റെ കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മരണത്തില്‍ നാഷനല്‍ റൈഫ്ള്‍ അസോസിയേഷന് ഓഫ് ഇന്ത്യ (എന്‍.ആര്.എ.ഐ) അനുശോചിച്ചു.
https://www.facebook.com/Malayalivartha



























