കുറയാതെ കോവിഡ് മരണ നിരക്ക്; കഴിഞ്ഞ 24 മണിക്കൂറില്‍ 2,59,551കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ മരിച്ചത് 4,209 പേർ, ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിൽ, ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ മുന്നിൽ തമിഴ്നാട്, പിന്നാലെ കേരളം

പ്രതിദിന രോഗബാധയില്‍ ഇന്ന് കുറവുണ്ടെങ്കിലും രാജ്യത്ത് കുറയാതെ കോവിഡ് മരണ നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 2,59,551കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ തന്നെ 4,209 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 984 പേരാണ് ഇന്നലെ മാത്രം മരിച്ചത് എന്നാണ് കണക്ക്. കര്‍ണാടകയില്‍ 548 പേരും കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്.
അതോടൊപ്പം തന്നെ രാജ്യത്തെ സജീവ കേസുകളില്‍ ഒരു ലക്ഷത്തിന്റെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. 30,27,925 സജീവ കേസുകളാണ് ഇപ്പോൾ ഉള്ളത്. ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ തമിഴ്നാടാണ് മുന്നിൽ നിൽക്കുന്നത്. 35,579 കേസുകളാണ് കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. 30,491 കേസുകളുമായി കേരളമാണ് പട്ടികയില്‍ രണ്ടാമത് നിൽക്കുന്നത്. മഹാരാഷ്ട്ര- 29,911, കര്‍ണാടക-28,869, ആന്ധ്രപ്രദേശ്-22,610 എന്നിങ്ങനെയാണ് ആദ്യ അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിദിന രോഗികളുടെ എണ്ണം. തമിഴ്ടാനും കേരളുമാമ് 30,000 മുകളില്‍ പ്രതിദിന രോഗികളുള്ള സംസ്ഥാനങ്ങള്‍.
അതേസമയം ആശങ്ക പരത്തി ബ്ലാക്ക് ഫംഗസ് രോഗവും വര്‍ദ്ധിക്കുകയാണ്. 126 പേരാണ് രാജ്യത്ത് ബ്ലാക്ക് ഫംഗസ് മൂലം മരിച്ചത്. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് യുവതി മരിച്ചു. മല്ലപ്പള്ളി സ്വദേശിയായ അനീഷയാണ് മരിച്ചത്. 32 വയസ് ആയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കോണ് അനീഷ മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.
കേരളത്തില്‍ സ്ഥിരീകരിച്ച 30,491 രോഗികളില്‍ മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട് 2560, ആലപ്പുഴ 2462, തൃശൂര്‍ 2231, കോഴിക്കോട് 2207, കോട്ടയം 1826, കണ്ണൂര്‍ 1433, പത്തനംതിട്ട 991, ഇടുക്കി 846, കാസര്‍ഗോഡ് 728, വയനാട് 517 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,84,21,465 സാമ്ബിളുകളാണ് പരിശോധിച്ചത്.
https://www.facebook.com/Malayalivartha



























