തെഹൽക പീഡനകേസിന്റെ നിർണായക വിധി പുറത്ത്.... തരുൺ തേജ്പാലിന് കോടതിയുടെ ക്ലീൻ ചീറ്റ്...

മാധ്യമപ്രവർത്തകനും തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെയുള്ള ലൈംഗിക പീഡനക്കേസില്‍ ഗോവയിലെ വിചാരണക്കോടതി ഇന്ന് വിധി പറഞ്ഞു. ഏഴര വർഷത്തെ നാടകീയമായ നിയമ പോരാട്ടത്തിനൊടുവിൽ തരുണ്‍ തേജ്പാലിനെ നിരപരാധിയെന്ന് കണ്ടെത്തി നിരപാധികം വിട്ടയ്ക്കാനാണ് കോടിയുടെ ഉത്തരവ്.
കഴിഞ്ഞ രണ്ട് തവണയും വിധി പറയാനായി കേസ് പരിഗണിച്ചെങ്കിലും വിധിപകര്‍പ്പ് തയാറാകാത്തതിനാല്‍ മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ തവണ ജഡ്ജിയുടെ ഓഫീസില്‍ ചുഴലിക്കാറ്റിന്റെ ഭാഗമായി വൈദ്യുതിപ്രവാഹം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് വിധിപറയുന്നത് മാറ്റിയതെന്ന് തരുണ്‍ തേജ്പാലിന്റെ അഭിഭാഷകന്‍ പറഞ്ഞു.
ഈ അവസരത്തിൽ കൊറോണ ബാധിച്ച് മരണപ്പെട്ട തന്റെ അഭിഭാഷകനായ രാജീവ് ഗോമസിന് അനുശോചനവും ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയുമറിക്കുന്നെന്ന് തരുൺ തേജ്പാൽ പറഞ്ഞു.
2013 നവംബറില്‍ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റില്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്നാണ് തരുണ്‍ തേജ്പാലിനെതിരെയുള്ള കേസ്. 2014 ഫെബ്രുവരിയില്‍ 2846 പേജുള്ള കുറ്റപത്രം ഗോവ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചു.
കുറ്റവിമുക്തനാക്കണമെന്ന തരുണ്‍ തേജ്പാലിന്റെ ആവശ്യം സുപ്രിംകോടതി നേരത്തെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ കുറ്റവിമുക്തനാക്കികൊണ്ട് വിധി പുറത്ത് വന്നത്.
നിരപരാധിയാണെന്ന് തരുണ്‍ തേജ്പാല്‍ വാദിച്ചെങ്കിലും സുപ്രിംകോടതി കടുത്ത നിലപാട് സ്വീകരിച്ചു. ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഇരയുടെ സ്വകാര്യതക്ക് നേരെയുള്ള അതിക്രമമാണ് കുറ്റം. മകളുടെ കൂട്ടുകാരിയെ ആയിരുന്നു ഇയാൾ പീഡനത്തിന് ഇരയാക്കിയത് എന്നാണ് ആരോപണം.
സദാചാരത്തിന് വിരുദ്ധമായ പെരുമാറ്റമാണ് തരുണ്‍ തേജ്പാലില്‍ ആരോപിച്ചിരിക്കുന്നത്. തേജ്പാലിനെതിരെ ലൈംഗിക അതിക്രമം, ശല്യപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഗോവ മപുസ കോടതി ചുമത്തിയിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
2013 ല്‍ രജസ്റ്റര്‍ ചെയ്ത കേസില്‍ പിന്നീട് ജാമ്യം ലഭിച്ചു. 2014 ഫെബ്രുവരിയിൽ 2846 പേജുള്ള കുറ്റപത്രം ഗോവ ക്രൈം ബ്രാഞ്ച് സമർപ്പിച്ചു.സി സി ടി വി ദൃശ്യങ്ങൾ അടക്കം കാണിച്ചു കുറ്റവിമുക്തൻ ആക്കണമെന്ന് വാദിച്ചെങ്കിലും സുപ്രീം കോടതി ഇത് നിരസിക്കുകയായിരുന്നു.
ഐപിസിയുടെ വിവിധ വകുപ്പുകളനുസരിച്ചാണ് ബലാല്‍സംഗം, ലൈംഗികപീഡനം, തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരില്‍ കേസെടുത്തത്. കേസിൽ തരുൺ തേജ്പാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയാണെങ്കിൽ കുറഞ്ഞത് 10 വർഷം തടവുശിക്ഷയോ പരമാവധി ജീവപര്യന്തമോ ലഭിക്കുമെന്നായിരുന്നു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഫ്രാൻസിസ്കോ ടവോര മാധ്യമങ്ങളോട് പറഞ്ഞു.
ഒളികാമറ ഓപറേഷനിലൂടെ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് പ്രമ്പനമുണ്ടാക്കിയ തെഹല്‍ക്ക മാഗസിന്റെ എഡിറ്ററായിരുന്നു തരുണ്‍ തേജ്പാല്‍. 2014ൽ തെഹൽക മാഗസിനു വേണ്ടി നടത്തിയ സ്റ്റിങ് ഓപ്പറേഷനാണ് നാരദ.
എന്നാൽ ഇത് പുറത്തു വന്നത് 2016ൽ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് നാരദ ന്യൂസ് പോർട്ടലിലൂടെയായിരുന്നു. മലയാളിയായ മാത്യു സാമുവലിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ.
ഇംപെക്സ് കൺസൽറ്റൻസി സൊലൂഷൻസ് എന്ന വ്യാജ കമ്പനിയുടെ പ്രതിനിധികളായി ഇവർ തൃണമൂൽ എംഎൽഎമാരെയും എംപിമാരെയും സമീപിച്ചു.
കമ്പനിക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്താൽ വൻ തുക കൈക്കൂലി വാഗ്ദാനം ചെയ്തതാണ് നേതാക്കളെ സമീപിച്ചത്. ഏയ്ഞ്ചൽ അബ്രഹാമും ഓപറേഷനിൽ പങ്കെടുത്തു. എംപിമാരായിരുന്ന മുകുൾ റോയ്, സൗഗത റോയ്, കകോലി ഘോഷ് ദസ്തിദർ, പ്രസൂൺ ബാനർജി, സുവേന്ദു അധികാരി, അപരൂപ പോഡ്ഡർ, സുൽത്താൻ അഹമ്മദ് എന്നിവരും സംസ്ഥാന മന്ത്രിമാരായ മദൻ മിത്ര, സുബ്രത മുഖർജി, ഫിർഹാദ് ഹക്കിം, ഇഖ്ബാൽ അഹമ്മദ് എന്നിവരും നോട്ടു കെട്ടുകൾ സ്വീകരിക്കുന്ന ദൃശ്യങ്ങൾ നാരദ അന്ന് പുറത്തുവിട്ടിരുന്നു.
https://www.facebook.com/Malayalivartha



























