Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഹാരാഷ്ട്രയിൽ നക്സലുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 13 നക്സലുകളെ കൊലപ്പെടുത്തി, പുലര്‍ച്ചെ 5.30ന് മഹാരാഷ്ട്ര പോലീസ് നടത്തിയ രഹസ്യ തെരച്ചലിൽ ഏറ്റുമുട്ടൽ

21 MAY 2021 12:59 PM IST
മലയാളി വാര്‍ത്ത

മഹാരാഷ്ട്രയിൽ നക്സലുകളും സുരക്ഷാസേനയും തമ്മിലേറ്റുമുട്ടൽ. ഏറ്റുമുട്ടലില്‍ 13 നക്സലുകളുടെ മൃതശരീരങ്ങള്‍ കണ്ടെത്തിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ എടപള്ളി വന മേഖലയിലാണ് ഏറ്റുമുട്ടൽ സംഭവിച്ചിരിക്കുന്നത്. മുംബൈയിൽ നിന്നും 900 കിലോ മീറ്റര്‍ അകലെയാണ് ഗഡ്ചിരോളി.

നക്സലുകള്‍ എടപ്പള്ളി പായഡി കോഡ്മി വന മേഖലയിൽ വച്ച് സംഘം ചേരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് മഹാരാഷ്ട്ര പോലീസ് നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്.

വനപ്രദേശത്ത് വലിയ സംഘം മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സി60 കമാന്‍റോകള്‍, ആന്‍റി മാവോയിസ്റ്റ് യൂണിറ്റ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായ നടത്തിയ ഓപ്പറേഷനാണ് ഇതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

നക്സലുകള്‍ക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് കൂടുതൽ നക്സലുകള്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായും ഗഡ്ചിരോളി ഗോൻഡിയ റേഞ്ച് പോലീസ് ഐജി സന്ദീപ് പട്ടീൽ വ്യക്തമാക്കി

കമാന്‍റോകളുടെ വെടിവയ്പ്പില്‍ നിരവധി മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും. ഇവര്‍ കാട്ടിലേക്ക് രക്ഷപ്പെട്ടിട്ടുണ്ടെന്നുമാണ് കരുതുന്നത്. ഇവര്‍ക്കായാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.
കൊല്ലപ്പെട്ട നക്സലുകളില്‍ മുതിർന്ന നേതാക്കളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. എൻകൗണ്ടര്‍ തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ മാവോയിസ്റ്റുകള്‍ ഉള്‍ക്കാട്ടിലേക്ക് ഓടി രക്ഷപെട്ടതായാണ് സൂചന.

ഇവരുടെ പക്കൽ നിന്നും എസ്എൽആ‍ർ റൈഫിളുകളും 8 എംഎം റൈഫിളുകളും കുക്കര്‍ ബോംബും മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര ചത്തീസ്ഗഢ് അതിര്‍ത്തിയിലെ ഡൊഹാറ വനപ്രദേശത്ത് അടുത്തിടെ സുരക്ഷ സേന നടത്തിയ സമാന ഓപ്പറേഷനില്‍ രണ്ട് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയിരുന്നു. ഇതില്‍ ഒരാള്‍ വനിത മാവോയിസ്റ്റ് പ്രവര്‍ത്തകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (4 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (19 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (29 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (12 hours ago)

Malayali Vartha Recommends