സിബിഎസ്ഇ 12ാം ക്ലാസിലെ മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയം ജൂലൈ 25 വരെ നീട്ടി

സ്കൂളുകള്‍ക്ക് സിബിഎസ്ഇ 12ാം ക്ലാസിലെ മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയം ജൂലൈ 25 വരെ നീട്ടി നല്കി. 12ാം ക്ലാസ് പരീക്ഷ ഫലം ജൂലായ് 31നകം പ്രഖ്യാപിക്കാനാണ് തയാറെടുക്കുന്നത്.
ഇതിന് മുന്നോടിയായാണ് തീരുമാനം. നേരത്തെ മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയം ജൂലൈ 22 വരെയായിരുന്നു നല്‍കിയത്.
നിലവിലെ തീരുമാനം അനുസരിച്ച് ഏതെങ്കിലും സ്കൂളിന് മാര്‍ക്ക് യഥാസമയം നല്കാന് കഴിഞ്ഞില്ലെങ്കില്‍ ആ സ്കൂളിന്റെ റിസള്‍ട്ട് പ്രത്യേകം പ്രഖ്യാപിക്കാനാന്ന് തീരുമാനം.
10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സി ബി എസ് ഇ ഈ വര്‍ഷം ബോര്‍ഡ് പരീക്ഷകള്‍ നടത്തിയിട്ടില്ല.
ഇതര മൂല്യനിര്‍ണ്ണയ പദ്ധതികളോടെയാണ് ഫലങ്ങള്‍ തയ്യാറാക്കുന്നത്, അതനുസരിച്ച് വിദ്യാര്‍ത്ഥികളെ വിലയിരുത്തുന്നതിനായി ഈ അധ്യയന വര്‍ഷത്തിലെ ഫലങ്ങള്‍ കണക്കാക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha