തര്‍ക്കത്തെത്തുടര്‍ന്ന് പിതാവിനെ കൊലപ്പെടുത്തി സഹോദരങ്ങള്‍, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒരു ദിവസത്തോളം വീട്ടില്‍ സൂക്ഷിച്ചു, പിറ്റേന്ന് മൃതദേഹം കാറില്‍ കയറ്റി തടാകത്തിൽ എറിഞ്ഞു, അരും കൊലയ്ക്ക് പിന്നിലെ സഹോദരങ്ങളെ അറസ്റ്റ് ചെയ്ത് പോലീസ്...!!

ജമ്മുകശ്മീരിലെ ശ്രീനഗറില്‍ പിതാവിനെ കൊലപ്പെടുത്തി തടാകത്തിൽ എറിഞ്ഞ സഹോദരങ്ങള്‍ അറസ്റ്റില്‍. ഇല്ലാഹിബാഗ് പോക്കറ്റ് സ്വദേശിയായ ഖുര്‍ഷിദ് അഹമ്മദ് ടോട്ട എന്ന 62 കാരനെ മക്കള്‍ കഴുത്ത ഞെരിച്ച് കൊലപ്പെടുത്തി ദാല്‍ തടാകത്തിലേക്ക് എറിഞ്ഞത്.
ഏപ്രില്‍ ഏഴിന് ദാല്‍ തടാകത്തില്‍ അഖൂന്‍ മൊഹല്ലയ്ക്ക് സമീപമുള്ള പ്രദേശത്ത് നിന്നാണ് വൃദ്ധന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം ഖുര്‍ഷിദ് അഹമ്മദിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം സംസ്കാരത്തിനായി വിട്ടുനല്‍കി.എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഖുര്‍ഷിദിന്റെ കഴുത്തില്‍ പാടുകളുണ്ടെന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.ഏപ്രില്‍ 5നാണ് വീട്ടിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഖുര്‍ഷിദിനെ മക്കള്‍ കൊലപ്പെടുത്തിയത്.
ശേഷം മൃതദേഹം ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ചെങ്കിലും ഏപ്രില്‍ ആറിന് കാറില്‍ കയറ്റി ദാല്‍ തടാകത്തിലേക്ക് എറിയുകയായിരുന്നു. 62 കാരനെ മക്കള്‍ കഴുത്ത ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ശേഷം വീട്ടില്‍ സൂക്ഷിച്ച മൃതദേഹം ഒരു ദിവസത്തിന് ശേഷം തടാകത്തിലെറിയുകയായിരുന്നു.
സംഭവത്തില്‍ ഖുര്‍ഷിദിന്റെ രണ്ട് മക്കളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം കൊണ്ടുപോകാനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























