20 രൂപയുടെ ചായയ്ക്ക് 50 രൂപ സര്‍വീസ് ചാര്‍ജ്; ട്രെയിനിലെ ബില്ല് വൈറല്‍, വിശദീകരിച്ച് റെയില്‍വേ..
വെറും 20 രൂപയുടെ ചായയുടെ വിലയ്ക്കൊപ്പം 50 രൂപ സര്‍വീസ് ചാര്‍ജ് കൂടി കൂട്ടി 70 രൂപ ബില്ല് നല്‍കിയതിന്റെ ചിത്രങ്ങള്‍ ബാലഗോവിന്ദ് എന്ന യാത്രക്കാരനാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
ജൂണ്‍ 28ന് ഡല്‍ഹിയില്‍ നിന്ന് ഭോപ്പാലിലേക്കുള്ള ശതാബ്ദി എക്സ്പ്രസിലെ യാത്രയിലാണ് ഒരു ചായയ്ക്ക് 70 രൂപയുടെ ബില്ല് കാറ്ററിങ് സര്‍വീസ് ജീവനക്കാര്‍ യാത്രക്കാരന് നല്‍കിയത്.
70 രൂപയുടെ ചായ ബില്ല് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ റെയില്‍വേ അധികൃതര്‍ വിഷയം വിശദീകരിച്ച് രംഗത്തുവന്നിട്ടുണ്ട്.
എക്സ്പ്രസ് ട്രെയിനില്‍ ഭക്ഷണം മുന്‍കൂട്ടി ബുക്ക് ചെയ്യാതെ യാത്രയ്ക്കിടെ ഭക്ഷണം ആവശ്യപ്പെട്ടാല്‍ 50 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണമെന്നാണ് 2018ല്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ എന്ന് റെയില്‍വേ വിശദീകരിക്കുന്നു. രാജധാനിക്കും ഈ സര്‍വീസ് ചാര്‍ജ് ബാധകമാണ്.
https://www.facebook.com/Malayalivartha