Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യയില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്, ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍


റൂംമേറ്റുമായുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ടെക്കിയെ യുഎസ് പോലീസ് വെടിവച്ചു കൊന്നു, വംശീയ പീഡനം ആരോപിച്ച് കുടുംബം


ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍


സിനിമ സെറ്റില്‍ കുഴഞ്ഞുവീണു തമിഴ് ഹാസ്യ താരം .... ചികിത്സയിലിരിക്കെ റോബോ ശങ്കര്‍ അന്തരിച്ചു....സംസ്‌കാരം ഇന്ന്


പമ്പയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും

രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും എംഎല്‍എമാരേയും നേതാക്കളേയും ബിജെപി പാളയത്തിലെത്തിക്കാന്‍ ഓപ്പറേഷന്‍ താമരയുമായി ഇറങ്ങിയ മേദിയ്ക്കും അമിത് ഷായ്ക്കും ബംഗാളില്‍ അടിപതറുകയാണ്. ബിജെപിയുടെ ആറ് എംഎല്‍എമാരാണ് തൃണമൂല്‍ കോണ്‍ഗ്രസിലേയ്ക്ക് പോയത്. അതുകൂടാതെ ഇനിയും പലരും പോകാനായി നില്ക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബിജെപിയ്ക്ക് ഒട്ടും സഹിക്കാത്ത കാര്യങ്ങളാണ്

06 FEBRUARY 2023 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ നാവികസേന അണ്ടർവാട്ടർ റോബോട്ടിക്സ് വാങ്ങും ; ഒഡീഷ ആസ്ഥാനമായുള്ള കൊറാഷ്യ ടെക്നോളജീസുമായി 66 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചു

ജൻ ഇസഡ് വോട്ട് ചോറി നിർത്തും ഭരണഘടനയെ സംരക്ഷിക്കുമെന്ന് രാഹുൽ ഗാന്ധി ; നേപ്പാളിലെ പോലെ കലാപ ആഹ്വാനമോ? മോദിക്ക് വോട്ട് ചെയ്തു കൊണ്ട് തീർച്ചയായും ഞങ്ങൾ അത് ചെയ്യും എന്ന് പരിഹാസം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റക്കാരനായ പാസ്റ്ററുടെ ശിക്ഷ സുപ്രീം കോടതി താൽക്കാലികമായി നിർത്തിവച്ചു; പീഡനമേറ്റ പെൺകുട്ടി അദ്ദേഹത്തിന്റെ മകളല്ല ഒരു കേസ് മാത്രമാണ് എന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍

മുപ്പത്തിയാറ് വര്‍ഷം ഭരണത്തിലിരുന്ന സിപിഎം നെ മുച്ചൂടും മുടിച്ച് തലപൊക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തിച്ച പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസും മമതാ ബാനര്‍ജിയും ബിജെപിയേയാണ് ഇപ്പോള്‍ ലക്ഷ്യം വെയ്ക്കുന്നത്. രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും എംഎല്‍എമാരേയും നേതാക്കളേയും ബിജെപി പാളയത്തിലെത്തിക്കാന്‍ ഓപ്പറേഷന്‍ താമരയുമായി ഇറങ്ങിയ മേദിയ്ക്കും അമിത് ഷായ്ക്കും ബംഗാളില്‍ അടിപതറുകയാണ്. ബിജെപിയുടെ ആറ് എംഎല്‍എമാരാണ് തൃണമൂല്‍ കോണ്‍ഗ്രസിലേയ്ക്ക് പോയത്. അതുകൂടാതെ ഇനിയും പലരും പോകാനായി നില്ക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബിജെപിയ്ക്ക് ഒട്ടും സഹിക്കാത്ത കാര്യങ്ങളാണ് ബംഗാളില്‍ നടക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ബി.ജെ.പി എം.എല്‍.എ സുമന്‍ കാഞ്ചിലാല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എ.ഐ.ടി.സി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തിലാണ് കാഞ്ചിലാലിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.ബി.ജെ.പിയുടെ വിദ്വേഷ അജണ്ടകളെ നിരാകരിച്ചുകൊണ്ടാണ് സുമന്‍ കാഞ്ചിലാല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നതെന്ന് ഐ.ഐ.ടി.സി ട്വീറ്റ് ചെയ്തു. കാഞ്ചിലാലിനൊപ്പമുള്ള ചിത്രങ്ങളും തൃണമൂലിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പുറത്തുവിട്ടിട്ടുണ്ട്.

ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങളും വിദ്വേഷ അജണ്ടകളും നിരാകരിച്ചുകൊണ്ട്  സുമന്‍ കാഞ്ചിലാല്‍ തൃണമൂല്‍  കുടുംബത്തിലേക്ക് കടന്നുവന്നിരിക്കുകയാണ്. ജനങ്ങളെ സേവിക്കാനുള്ള ഒരു ഉദ്ദേശ്യവും ബി.ജെ.പിക്കില്ലെന്ന സത്യം മറ്റൊരു ബി.ജെ.പി എം.എല്‍.എ കൂടി മനസിലാക്കിയിരിക്കുന്നു,' തൃണമൂലിന്റെ ഔദ്യോഗിക ട്വീറ്റില്‍ പറയുന്നു.നേരത്തെയും ബി.ജെ.പി എം.എല്‍.എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയിട്ടുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി വിട്ട് തൃണമൂലിലെത്തുന്ന ആറാമത്തെ എം.എല്‍.എയാണ് കാഞ്ചിലാല്‍.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് പല നേതാക്കളും തൃണമൂലില്‍ നിന്ന് ബി.ജെ.പിയിലേക്ക് കൂറുമാറിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുകയും മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലേറുകയും ചെയ്തതോടെ മുകുള്‍ റോയ് അടക്കമുള്ള നേതാക്കള്‍ തൃണമൂലിലേക്ക് തിരിച്ചെത്തി.എം.എല്‍.എമാരായ കൃഷ്ണ കല്യാണി, സൗമന്‍ റോയ് എന്നിവരും ഇത്തരത്തില്‍ തിരിച്ചെത്തിയിരുന്നു. ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് അര്‍ജുന്‍ സിങ്ങും തൃണമൂലില്‍ ചേര്‍ന്നിരുന്നു.

കൂടുതല്‍ ബി.ജെ.പി എം.എല്‍.എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പശ്ചിമ ബംഗാളിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബി.ജെ.പി എം.എല്‍.എമാരെല്ലാം കൂട്ടത്തോടെ തൃണമൂലിലേക്ക് വരാന്‍ കാത്തിരിക്കുകയാണെന്ന് അഭിഷേക് ബാനര്‍ജിയും പറഞ്ഞിരുന്നു.പക്ഷെ തങ്ങള്‍ പാതി വാതില്‍ മാത്രമേ തുറന്നിട്ടുള്ളുവെന്നും ശ്രദ്ധിച്ച് മാത്രമേ പാര്‍ട്ടിയിലേക്ക് ബി.ജെ.പി നേതാക്കളെ സ്വാഗതം ചെയ്യുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാഞ്ചിലാലിന്റെ വരവോടെ റിപ്പോര്‍ട്ടുകളിലും അഭിഷേക് ബാനര്‍ജിയുടെ വാക്കുകളിലും കഴമ്പുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായാണ് കാഞ്ചിലാല്‍ പാര്‍ട്ടി മാറിയത് എന്നതും രാഷ്ട്രീയ ചര്‍ച്ചക്ക് വഴിവെച്ചിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ കണ്ടാണ് കാഞ്ചിലാലിന്റെ പാര്‍ട്ടി മാറ്റമെന്നും വിലയിരുത്തലുകളുണ്ട്.നിലവില്‍ 294ല്‍ 220 എം.എല്‍.എമാരാണ് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്. സുമന്‍ കാഞ്ചിലാലിന്റെ വരവോടെ ഇത് 221 ആകും.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ വടക്കന്‍ ബംഗാളിന്റെ ഉന്നമനത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നാണ് തൃണമൂലില്‍ ചേര്‍ന്നതിനെ കുറിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ സുമന്‍ പറഞ്ഞത്. ഏറെക്കാലമായി പാര്‍ട്ടി മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു കാഞ്ചിലാലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, കാഞ്ചിലാല്‍ പാര്‍ട്ടി മാറിയത് തങ്ങളെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് ബി.ജെ.പി വക്താവ് സമിക് ഭട്ടാചാര്യ പ്രതികരിച്ചു.2019ലെ തെരഞ്ഞെടുപ്പില്‍ സമൂഹത്തിലെ പല മേഖലകളിലുള്ള വ്യക്തികള്‍ ബി.ജെ.പിയിലേക്ക് വന്നിരുന്നു. അതില്‍ പലരും ഇപ്പോഴും പാര്‍ട്ടിയില്‍ ഉണ്ട്. എന്നാല്‍ ചിലര്‍ നമ്മുടെ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചതിനു ശേഷം മറ്റു പല പ്രലോഭനങ്ങളില്‍ മുഴുകി പാര്‍ട്ടി വിട്ട് പോകുന്നു. പക്ഷേ ഇതൊരിക്കലും പാര്‍ട്ടിയെ ബാധിക്കുകയില്ല,' ഭട്ടാചാര്യ പറഞ്ഞു.എന്നാല്‍ നേതാക്കള്‍ വിട്ടുപോകുന്നത് സംസ്ഥാന ബി.ജെ.പിയില്‍ അസ്വസ്ഥതക്ക് വഴിവെച്ചിട്ടുണ്ടെന്നാണ് നിരവധി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതും ബി.ജെ.പി നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി,  (5 minutes ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കുമെന്ന് മന്ത്രി  (29 minutes ago)

വംശീയ പീഡനം ആരോപിച്ച് കുടുംബം  (31 minutes ago)

കുത്തേറ്റ യുവാവ് നിരവധി കേസുകളില്‍ പ്രതി...  (39 minutes ago)

ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യമാരായി  (51 minutes ago)

66 കോടി രൂപയുടെ കരാറിൽ  (57 minutes ago)

ഒരു ദിവസത്തെ സന്ദര്‍ശനം മാത്രമാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍  (1 hour ago)

മോദിക്ക് വോട്ട് ചെയ്തു കൊണ്ട് ചെയ്യും  (1 hour ago)

അയ്യപ്പ സംഗമവും ശബരിമലയിലെ സ്വര്‍ണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞെന്ന ആക്ഷേപവും പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും...  (1 hour ago)

മകളല്ല ഒരു കേസ് മാത്രമാണ്  (1 hour ago)

ലോകമെമ്പാടുമുള്ള കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും....  (1 hour ago)

ചിലര്‍ക്ക് തൊഴില്‍ നഷ്ടത്തിനും ജയില്‍വാസത്തിനും സാധ്യത .... കന്നിമാസത്തെ പൊതുവായ ഫലം ഇങ്ങനെ....  (1 hour ago)

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (2 hours ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (2 hours ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (2 hours ago)

Malayali Vartha Recommends