അടുത്ത പതിറ്റാണ്ടുകളിലൊന്നും കോണ്‍ഗ്രസ് അധികാരത്തില്ല... പാര്‍ട്ടിയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണം രാഹുലിന്റെ നേതൃത്വമില്ലായ്മയാണെന്ന് ഗുലാം നബി ആസാദ്

പാര്‍ട്ടിയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണം രാഹുലിന്റെ നേതൃത്വമില്ലായ്മയാണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. അടുത്ത പതിറ്റാണ്ടുകളിലൊന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തില്ലെന്നും ആസാദ് പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്നെ ബിജെപി ഏജന്റ് എന്ന് വിളിച്ചിട്ടുണ്ട്. മാറ്റങ്ങളിലൂടെ പാര്‍ട്ടിയെ മെച്ചപ്പെടുത്താനായിരുന്നു ശ്രമിച്ചത്. എന്നാല്‍ രാഹുലും കൂട്ടരും മാറ്റത്തിന് തയാറായിരുന്നില്ല.
ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ 7 വര്‍ഷത്തിനിടെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ 70 പ്രസംഗം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം അവഗണിച്ച് അദ്ദേഹം തന്നോട് അനുഭാവപൂര്‍വം പെരുമാറിയെന്ന് ആസാദ് പറഞ്ഞു. പ്രധാനമന്ത്രി വിളിച്ച അത്താഴ വിരുന്നുകളില്‍ പങ്കെടുക്കാതിരുന്നത് അനുചിതമായെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുലാം നബിയുടെ വെളിപ്പെടുത്തലിനു പിന്നാലെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് രംഗത്തെത്തി. കോണ്‍ഗ്രസ് സംവിധാനത്തിന്റെയും നേതൃത്വത്തിന്റെയും ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഗുലാം നബിയും ജ്യോതിരാദിത്യ സിന്ധ്യയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാലത് അവര്‍ അര്‍ഹിച്ചിരുന്നില്ലെന്നും ഇത്രയും കാലം ഒളിപ്പിച്ചുവച്ച യഥാര്‍ഥ സ്വഭാവമാണ് ഇപ്പോള്‍ അവര്‍ വെളിപ്പെടുത്തിയതെന്ന് ജയ്‌റാം രമേശ് ട്വിറ്ററില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























