രാജ്യത്ത് 5,335 പേര്‍ക്ക് കോവിഡ്; 20 ശതമാനം വര്‍ധന: 6 മാസത്തിനിടെ ഉയര്‍ന്ന നിരക്ക്

രാജ്യത്ത് 24 മണിക്കൂറിനിടെ 5,335 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 20 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പോസിറ്റിവിറ്റി നിരക്ക് 3.38 ശതമാനമായി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 4.47 കോടി പേര്‍ക്ക് കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം 13 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,929 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം, ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്സീന്‍ നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























