തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ് നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി....

തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ് നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രനമോദി. തിരുമല സന്ദര്‍ശിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് അനുഗ്രഹമാകും സെക്കന്തരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ്. ബീബിനഗര്‍, ഗുണ്ടൂര്‍ വഴിയാകും സര്‍വീസ് നടത്തുക. 110 കിലോമീറ്റര്‍ വേഗതയിലാകും ട്രെയിന്‍ സഞ്ചരിക്കുക.
നിലവില്‍ സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ്, ലിംഗംപള്ളി-തിരുപ്പതി നാരായണാദ്രി എക്സ്പ്രസ് എന്നിവ ഗുണ്ടൂര്‍ വഴി തിരുപ്പതിയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഈ യാത്രയ്ക്ക് ഏകദേശം 12 മണിക്കൂര്‍ എടുക്കും.
എന്നാല്‍ വന്ദേ ഭാരത് ട്രെയിനിലാണ് യാത്രയെങ്കില്‍ യാത്രസമയം ഒമ്പത് മണിക്കൂറില്‍ താഴെയായി കുറയും. രണ്ട് ദിവസത്തെ ദക്ഷിണേന്ത്യന്‍ പര്യടനത്തിനെത്തിയതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
11,360 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കുക. ബീബിനഗറിലെ എയിംസിനും അദ്ദേഹം തറക്കല്ലിടും.
ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് തമിഴ്നാട്ടിലെത്തും. തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തിലെ നവീകരിച്ച ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യും.
1,260 കോടി രൂപ ചിലവിലാണ് ടെര്‍മിനലിന്റെ ആദ്യഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. നാല് മണിക്ക് സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച് ചെന്നൈ കോയമ്പത്തൂര്‍ വന്ദേഭാരത് ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്യും.4.45-ന് ശ്രീരാമകൃഷ്ണ മഠത്തിന്റെ 125-ാം വാര്‍ഷിക പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.
https://www.facebook.com/Malayalivartha
























