യാത്രയ്ക്കിടെ മദ്യലഹരിയിൽ ഇൻഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം, എയർഹോസ്റ്റസിനോട് തട്ടിക്കയറി, നാൽപ്പതുകാരൻ അറസ്റ്റിൽ

മദ്യലഹരിയിൽ ചില യാത്രക്കാർ വിമാനത്തിൽവെച്ച് കാട്ടിക്കൂട്ടുന്ന ഓരോ പരാക്രമങ്ങൾ അടുത്തിടെയായി വാർത്തകളിൽ ഇടം പിടിക്കുകയാണ്. ഇപ്പോൾ അത്തരത്തിൽ മൂക്കറ്റം കൂടിച്ച് ഒരു യാത്രക്കാരൻ വിമാനത്തിൽ ഭീതിപരത്തിയിരിക്കുകയാണ്. യാത്രയ്ക്കിടെ മദ്യലഹരിയിൽ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിക്കിരിക്കുകയാണ് ഇയാൾ. എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച ഇയാൾ എയർഹോസ്റ്റസിനോടും തട്ടിക്കയറി.
ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലായിരുന്നു മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്റെ പരാക്രമം.പിന്നീട് യാത്രക്കാരനെ അറസ്റ്റ് ചെയ്തതായി ഇന്‍ഡിഗോ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി. പ്രതീക് എന്ന നാൽപ്പതു വസുകാരനാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ എട്ടോടെ 6ഇ 308 എന്ന വിമാനത്തിലായിരുന്നു സംഭവം. ഇത് വിമാനത്തിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് ക്യാപ്റ്റനെ വിവരമറിയിക്കുകയായിരുന്നു.
വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കമ്പനി തയാറല്ലെന്നും അപമര്യാദയായും മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കും വിധവും പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും ഇന്‍ഡിഗോ കൂട്ടിച്ചേര്‍ത്തു. ബെംഗളൂരുവില്‍ എത്തിയ ഉടന്‍ യാത്രക്കാരനെ സിഐഎസ്എഫിന് കൈമാറി. വിമാനത്താവളത്തിലെ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
കഴിഞ്ഞ മാസവും ഇനിന് സമാനമായ സംഭവം ഉണ്ടായിരുന്നു. യാത്രയ്ക്കിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതിനെ തടയാൻ ശ്രമിച്ച വിമാന ജീവനക്കാരിയെ കഴുത്തിൽ കുത്തി പരുക്കേൽപ്പിച്ചു. ലോസ് ഏഞ്ചൽസിൽ നിന്ന് ബോസ്റ്റണിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് ഏവരെയും ആശങ്കയിലാക്കിയ സംഭവം നടന്നത്. ഇതേത്തുടർന്ന് ഫ്രാൻസിസ്കോ ടോറസെന്ന 33കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബോസ്റ്റൺ ലോഗൻ ഇന്റർനാഷണൽ എയർപോർട്ടിലാണ് ടോറസ് പിടിയിലായത്. ഇയാളെ യുഎസ് ഡിസ്ട്രിക്റ്റ് കോടതി മജിസ്‌ട്രേറ്റ് ജഡ്ജ് ഡെയ്‌നിന് മുമ്പാകെ ഹാജരാക്കി. മാർച്ച് 9 ന് വിചാരണ തുടങ്ങും.
https://www.facebook.com/Malayalivartha
























