Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

തായ്‌വാൻ ദ്വീപിനെയും ഏഷ്യൻ ഭൂഖണ്ഡത്തെയും വേർതിരിക്കുന്ന 180 കിലോമീറ്റർ വീതിയുള്ള കടലിടുക്കാണ് തായ്‌വാൻ കടലിടുക്ക്

08 APRIL 2023 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  



തായ്‌വാൻ ദ്വീപിനെയും ഏഷ്യൻ ഭൂഖണ്ഡത്തെയും വേർതിരിക്കുന്ന 180 കിലോമീറ്റർ  വീതിയുള്ള കടലിടുക്കാണ് തായ്‌വാൻ കടലിടുക്ക് . ചൈനയുടെ കിഴക്കൻ തീരത്തുള്ള ഒരു ചെറിയ ദ്വീപായ തായ്‌വാൻ മുമ്പ് ഫോർമോസ എന്നാണ് അറിയപ്പെട്ടിരുന്നത് .         1949-ലെ കമ്മ്യൂണിസ്റ്റുകളുടെ വിജയത്തിന് ശേഷം കുമിന്റാങ് ഗവൺമെന്റിന്റെ  പിൻവാങ്ങലോടെ   റിപ്പബ്ലിക് ഓഫ് ചൈന (ROC)  എന്നാണു അറിയപ്പെടുന്നത് ..1949-മുതലാണ്  തർക്കം തുടങ്ങിയത്. ചൈനയിലെ ആഭ്യന്തരസംഘർഷത്തിൽ മാവോ സെ തുങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് കമ്യൂണിസ്റ്റുകൾ അധികാരം പിടിച്ചു. ഇതോടെ കുമിന്താങ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ചൈനീസ് ദേശീയസർക്കാർ ബെയ്ജിങ് വിട്ട് തായ്‌വാൻ ദ്വീപിലേക്ക് പലായനംചെയ്തു. തങ്ങളുടെ പ്രവിശ്യയാണ് തായ്‌വാനെന്ന് അവകാശപ്പെടുന്ന ചൈന ഈ പ്രദേശത്തെ ചൈനീസ് തായ്‌പെയ് എന്നാണ് വിളിക്കുന്നത്. പിന്നീട് റിപ്പബ്ലിക് ഓഫ് ചൈന സർക്കാരിന്റെ ആസ്ഥാനമായി തായ്‌പേയ് മാറുകയും ചെയ്തു. അതേസമയം, കമ്യൂണിസ്റ്റുകൾ ബെയ്ജിങ് ആസ്ഥാനമായി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും സ്ഥാപിച്ചു.      

ഇവിടെ  മൂന്ന് ദിവസത്തെ സൈനികാഭ്യാസം പ്രഖ്യാപിച്ചിരിക്കുകയാണ്  ചൈന. ഏപ്രിൽ 8 മുതൽ 10 വരെയാണ് അഭ്യാസം നടത്തുന്നത്. യുണൈറ്റഡ് ഷാർപ്പ് വാൾ യുദ്ധ തയ്യാറെടുപ്പിനായി പ്രവർത്തിക്കുമെന്ന് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഈസ്റ്റേൺ തിയേറ്റർ കമാൻഡ് അറിയിച്ചു. ദ്വീപിന് ചുറ്റും 13 ചൈനീസ് വിമാനങ്ങളും മൂന്ന് യുദ്ധക്കപ്പലുകളും കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.   കിഴക്കൻ ചൈനാ കടലിൽ , ഹോങ്കോങ്ങിന്റെ വടക്കുകിഴക്ക്, ഫിലിപ്പീൻസിന് വടക്ക് , ദക്ഷിണ കൊറിയയുടെ തെക്ക് , ജപ്പാന്റെ തെക്ക് പടിഞ്ഞാറ് എന്നിവിടങ്ങളിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത് . അതിനാൽ, തായ്‌വാനിലും പരിസരത്തും സംഭവിക്കുന്നത് കിഴക്കൻ ഏഷ്യയെ മുഴുവൻ ആശങ്കപ്പെടുത്തുന്നതാണ്.    

തായ്‌വാൻ പ്രസിഡന്റ് സായ് ഇങ്-വെൻ തന്റെ അമേരിക്കൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തി ഒരു ദിവസം പിന്നിടുമ്പോഴാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പ്രഖ്യാപനം.    അതേസമയം സായ്‌യുടെ സന്ദർശനത്തിൽ പ്രകോപനപരമായ ഒന്നും ഇല്ലെന്ന് ബിഡൻ ഭരണകൂടം വ്യക്തമാക്കിയിരുന്നു. തായ്‌വാൻ ആക്രമിക്കാനുള്ള ചൈനയുടെ ഏതൊരു ശ്രമവും അമേരിക്കൻ സൈനിക ഇടപെടലിന് കരണമാകുമെന്നതിനാൽ ലോകം ഒട്ടൊരു ഭീതിയോടെയാണ് ഇതിനെ നോക്കിക്കാണുന്നത്    
തായ്‌വാൻ കടലിടുക്കിലും ദ്വീപിന്റെ വടക്ക്, തെക്ക്, കിഴക്ക് ഭാഗങ്ങളിലും “കോംബാറ്റ് റെഡിനെസ് പട്രോളിങ്ങും” മറ്റഭ്യാസങ്ങളും നടത്തുമെന്ന് സൈന്യത്തിന്റെ ചൈനീസ് സേനയുടെ കിഴക്കൻ തിയേറ്റർ കമാൻഡ് (സൈനിക വിഭാഗം) പറഞ്ഞു. നേരത്തെ ആസൂത്രണം ചെയ്ത പോലെ തന്നെയായിരിക്കും അഭ്യാസാപ്രകടനങ്ങൾ നടക്കുകയെന്നും പിഎൽഎ വ്യക്തമാക്കുന്നു.

ചൈനയുടെ എതിർപ്പിനെ മറികടന്ന് യുഎസുമായി തായ്‌വാൻ ഭരണാധികാരികൾ നടത്തിയ ചർച്ചകളോട് എങ്ങനെയാകും ചൈന പ്രതികരിക്കുന്നതെന്ന് ലോകം ഉറ്റുനോക്കുന്നതിനിടെയാണ് പുതിയ നീക്കം.  2021 ഒക്‌ടോബർ 1 ന് ചൈന ദേശീയ ദിനം ആചരിച്ചതോടെയാണ് ചൈനയും തായ്‌വാനും തമ്മിലുള്ള സംഘർശത്തിനു തുടക്കാആകുന്നത് .  72 -ാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച്, ചൈന തായ്‌വാനിലെ വ്യോമ പ്രതിരോധ തിരിച്ചറിയൽ മേഖലയിലേക്ക് 100-ലധികം യുദ്ധവിമാനങ്ങൾ പറത്തിയിരുന്നു.. , . ദ്വീപ് ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കാൻ തയ്യാറെടുക്കുകയാണെന്ന്  ചൈന  ലോകത്തിനു നൽകിയ മുന്നറിയിപ്പ് തന്നെ ആയിരുന്നു ഇത് .2049-ന് മുന്നെ തായ്‌വാനെയടക്കം ചേർത്തുകൊണ്ട് ഒറ്റചൈനയാക്കുമെന്ന നിലപാടിൽ മുന്നോട്ടുപോവുകയാണ് ചൈന......      

തായ്‌വാന്റെ പൂർണ അധികാരം സ്വന്തമാക്കാൻ വേണ്ടിവന്നാൽ സൈന്യത്തെ ഉപയോഗിക്കുമെന്ന ചൈനയുടെ ഭീഷണി നിലനിൽക്കുന്നതിനിടെയാണ് ബുധനാഴ്ച അമേരിക്കയിൽ സായ് ഇങ്-വെന്നും യുഎസ് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തിയും കൂടിക്കാഴ്ച നടത്തിയത്. യോഗത്തിന് പിന്നാലെ തായ്‌വാനുമായുള്ള ആയുധ ഇടപാട് തുടരുമെന്നു മക്കാർത്തി അറിയിച്ചിരുന്നു.

ചർച്ചയ്ക്ക് മുതിർന്നാൽ വലിയ തിരിച്ചടിയുണ്ടാകുമെന്ന് ചൈന നേരത്തെ തന്നെ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു തായ്‌വാൻ നടപടികളുമായി മുന്നോട്ട് പോയത്. സായ് ഇങ്-വെൻ - കെവിൻ മക്കാർത്തി കൂടിക്കാഴ്ചയെ ചൈന അന്ന് തന്നെ അപലപിക്കുയും ചെയ്തിരുന്നു. പിന്നാലെയാണ് പ്രകോപനപരമായ നീക്കങ്ങൾ സജീവമാക്കുന്നത്.

ചൈനയുടെ വിമാനവാഹിനിക്കപ്പലായ 'ദി ഷാൻഡോങ്'നെ ബുധനാഴ്ച തായ്‌വാന്റെ കിഴക്കൻ തീരത്തിന് 200 നോട്ടിക്കൽ മൈൽ അകലെ കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധമന്ത്രി അറിയിച്ചിരുന്നു. ലോസ് ഏഞ്ചൽസിൽ സായ്‌യും മക്കാർത്തിയും കണ്ടുമുട്ടുന്നതിന് തൊട്ടുമുൻപായിരുന്നു ദ്വീപിന്റെ തെക്ക്-കിഴക്ക് ഭാഗത്തേക്ക് ചൈന വിമാനവാഹിനികപ്പൽ അയയ്ച്ചത്. ഇതിന്റെ നീക്കങ്ങൾ തായ്‌വാനും ജാപ്പനീസ് അധികൃതരും നിരീക്ഷിച്ചു വരികയായിരുന്നു. ചർച്ചയോടുള്ള പ്രതികരണമായി ചൈന സൈനിക അഭ്യാസങ്ങൾ നടത്തിയേക്കുമെന്ന സാധ്യത തള്ളിക്കളഞ്ഞിട്ടുണ്ടായിരുന്നില്ലെങ്കിൽ പോലും കടുത്ത നടപടി ഉണ്ടാകുമെന്ന് തായ്‌വാൻ കരുതിയിരുന്നില്ല.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അന്നത്തെ യു എസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനവും സമാനമായ സാഹചര്യം സൃഷ്ടിച്ചിരുന്നു. യുദ്ധസമാനമായ സാഹചര്യമായിരുന്നു അന്ന് ചൈന തായ്‌വാൻ കടലിടുക്കിൽ സൃഷ്ടിച്ചിരുന്നത്.

തായ്‌വാനുള്ള അമേരിക്കൻ പിന്തുണ എന്നത്തേക്കാളും നിർണായകമാണ്. ലോകമിന്ന് ജനാധിപത്യത്തിനും ഏകാധിപത്യത്തിനുമിടയിലാണ്. തായ്‌വാന്റെ ഊർജസ്വലമായ ജനാധിപത്യത്തെ പിന്തുണയ്ക്കാനുള്ള അമേരിക്കയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ ഭാഗമാണ് സന്ദർശനം. തായ്‌വാനുൾപ്പെടെ ലോകത്തെവിടേയും ജനാധിപത്യം സംരക്ഷിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണ് എന്നാണു 2022 ആഗസ്ത് നാലിന് ചൈനയുടെ വിലക്ക് ലംഘിച്ച് തായ്‌വാൻ സന്ദർശിച്ച യു.എസ് ജനപ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസി  പറഞ്ഞത്  

കാലങ്ങളായി നിലനിൽക്കുന്ന ചൈന-തായ്‌വാൻ തർക്കത്തിനിടെ നാൻസി പെലോസി നടത്തിയ തായ്‌വാൻ സന്ദർശനത്തിനെതിരേ ചൈന വലിയ പ്രതിഷേധമുയർത്തുകയും  സൈനിക വിന്യാസമടക്കം നടത്തി യുദ്ധസമാന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിനിടെയായിരുന്നു എതിർപ്പ് വകവെക്കാതെയുള്ള നാൻസി പെലോസിയുടെ സന്ദർശനം....സന്ദർശനത്തിന്റെ പ്രതികാര നടപടിയെന്ന നിലയ്ക്ക് നാൻസി പെലോസിക്കും കുടുംബത്തിനും ചൈന രാജ്യത്ത് ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.......

ഈ സന്ദർശനം കഴിഞ്ഞ് കൃത്യം ഏഴ് മാസം പിന്നിടുമ്പോൾ തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ മധ്യഅമേരിക്കൻ രാജ്യങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായി യു.എസിലെത്തിയിരിക്കുകയാണ്. ഇതോടെ മുന്നറിയിപ്പും പ്രകോപനങ്ങളുമായി ചൈന വീണ്ടും രംഗത്തെത്തുകയും ചെയ്തു. യു.എസ്. ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന ഭീഷണിയാണ് ചൈന നൽകിയിരിക്കുന്നത്. തായ്‌വാന്റെ കാര്യത്തിൽ അമിത പ്രതികരണവും ഇടപെടലും നടത്തുന്നത് ഒഴിവാക്കാൻ ചൈനയ്ക്ക് യു.എസും മുന്നറിയിപ്പ് നൽകി. തായ്‌വാൻ കടലിടുക്കിന് ചുറ്റും ആക്രമണസജ്ജമായ ഇടത്താവളമായി തായ്‌വാനെ ചൈന ഉപയോഗിക്കരുതെന്നും യു.എസ്. ആവശ്യപ്പെട്ടിട്ടുണ്ട്.

ഷീ അധികാരത്തിലേറിയ ശേഷം ചൈന നിരന്തരമായി തായ്‌വാനെതിരേ പ്രകോപനവുമായി രംഗത്തുണ്ട്. യുദ്ധവിമാനങ്ങളടക്കം പല തവണ തായ്‌വാൻ ആകാശ അതിർത്തി ഭേദിച്ചു. എന്നാൽ അമേരിക്ക ആയുധ വാഗ്ദനങ്ങളടക്കം നൽകിയ ശക്തമായ പിന്തുണയും നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ തായ്‌വാൻ അധിനിവേശം ചൈനയ്ക്ക് അത്ര എളുപ്പമാവില്ലെന്നതാണ് സത്യം.  തായ്‌വാനെ എന്ത് വിലകൊടുത്തും സംരക്ഷിച്ചുപോരുമെന്ന് പറയുന്ന അമേരിക്ക അണിയറയിൽ വലിയ തയ്യാറെടുപ്പുകൾ നടത്തുന്നുവെന്നാണ് പറയപ്പെടുന്നത്. കൂടുതൽ സൈനിക പരിശീലകരെ തായ്‌വാനിലേക്കയക്കുന്നു. ഇതിനിടെ തായ്‌വാൻ സർക്കാർ നിർബന്ധിത സൈനിക സേവനം നാല് മാസത്തിൽ നിന്ന് ഒരു വർഷത്തേക്ക് ഉയർത്തുകയും ചെയ്തു. റഷ്യ യുക്രൈനിൽ നടത്തിയ അധിനിവേശത്തിൽ നിന്ന് പാഠമുൾക്കൊണ്ട് തായ്‌വാന് വേണ്ടി കൂടുതൽ ആയുധങ്ങളും മറ്റ് യുദ്ധ ഉപകരണങ്ങളും നൽകാൻ അമേരിക്കൻ കോൺഗ്രസും ജോ ബൈഡനോട് ആവശ്യപ്പെട്ടിട്ടണ്ട്. തായ്‌വാൻ അധിനിവേശത്തിനായി 2027-ൽ ഷി ജിൻ പിങ് പീപ്പിൾ ലിബറേഷൻ ആർമിയോട് ഉത്തരവിടുമെന്നാണ് അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ഇതിനിടയിലാണ് തായ്‌വാൻ പ്രസിഡന്റ് അമേരിക്ക സന്ദർശിക്കുന്നതും  ചൈന തായ്‌വാനിൽ സൈനികാഭ്യാസം നടത്തുന്നതും .......            
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (4 minutes ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (47 minutes ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (54 minutes ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (1 hour ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (2 hours ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (2 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (3 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (3 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (3 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (7 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (7 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (7 hours ago)

Malayali Vartha Recommends