അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുന്‍പായി മോദിയെ പ്രകീര്‍ത്തിക്കാത്ത എല്ലാ മാധ്യമസ്ഥാപനങ്ങളേയും അടച്ചു പൂട്ടുകായെന്ന ലക്ഷ്യത്തിന് പുറകേയാണ് കേന്ദ്രം സഞ്ചരിക്കുന്നത്

ഉത്തരകൊറിയന്‍ ഏകാധിതി കിം ജോങ് ഉന്നിന്റെ വഴിയിലേയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും സഞ്ചരിക്കുന്നതെന്നതിന്റെ തെളിവുകളാണ ്പുറത്തു വരുന്നത്. ചോദ്യങ്ങള്‍ ചോദിക്കരുത് , വിമര്‍ശനങ്ങള്‍ ഉയര്‍ത്തരുത്. അങ്ങോട്ട് പറയുന്നത് മാത്രം കേട്ട് ജീവിക്കാനുള്ള ആഹ്വാനമാണ് മാധ്യമങ്ങളുടെ വായ അടപ്പിക്കാനുള്ള നീക്കത്തിലൂടെ നടത്തി കൊണ്ടിരിക്കുന്നത്. മോദിയും കേന്ദ്ര സര്‍ക്കാരും അവര്‍ക്കെതിരെയുയരുന്ന ആരോപണങ്ങളെ വേരോടെ പിഴുതെറിയാനുള്ള തീവ്രപരിപാടികള്‍ ആസൂത്രണം ചെയ്തു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുന്‍പായി മോദിയെ പ്രകീര്‍ത്തിക്കാത്ത എല്ലാ മാധ്യമസ്ഥാപനങ്ങളേയും അടച്ചു പൂട്ടുകായെന്ന ലക്ഷ്യത്തിന് പുറകേയാണ് കേന്ദ്രം സഞ്ചരിക്കുന്നത്. കേരളത്തില്‍ മീഡിയ വണ്‍ അടച്ചു പൂട്ടിയ നടപടി ശരിയല്ലെന്ന് സുപ്രീം കോടതി പറഞ്ഞതിന് പിന്നാലെയാണ് മാധ്യമങ്ങളെ കൂട്ടി കെട്ടുന്ന നിയമവുമായി രംഗത്തെത്തിയിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളോ മറ്റ് ഉള്ളടക്കങ്ങളോ കേന്ദ്രം തന്നെ വ്യാജമെന്നു മുദ്രകുത്തിയാല്‍ സമൂഹമാധ്യമങ്ങളില്‍നിന്ന് 72 മണിക്കൂറിനുള്ളില്‍ നീക്കംചെയ്യാന്‍ അധികാരം നല്‍കുന്ന ഐടി ചട്ടഭേദഗതി കടുത്ത എതിര്‍പ്പുകള്‍ക്കിടയില്‍ വിജ്ഞാപനം ചെയ്തു കൊണ്ടാണ് കേന്ദ്രം മാധ്യനമങ്ങളെ വെല്ലുവിളിച്ചിരിക്കുന്നത്. നീക്കം ഉപേക്ഷിക്കണമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി അടക്കം ആവശ്യപ്പെട്ടിരുന്നതാണ്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ്, സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ എന്നിവയ്ക്കു മുന്നോടിയായുള്ള നീക്കം സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളെ നിശ്ശബ്ദമാക്കാനാണെന്നാണ് ആക്ഷേപം.
അശ്ലീലം, ആള്‍മാറാട്ടം അടക്കം 7 തരം ഉള്ളടക്കം നീക്കം ചെയ്യാനുള്ള പരാതികളില്‍ സമൂഹമാധ്യമ കമ്പനികള്‍ നടപടിയെടുക്കേണ്ട സമയം 72 മണിക്കൂറാണ്. 2021ലെ ഐടി ഇന്റര്‍മീഡിയറി ചട്ടത്തിന്റെ ഭേദഗതിയിലൂടെ കേന്ദ്രം വ്യാജമെന്നു കണ്ടെത്തുന്ന വാര്‍ത്തകളും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തി. സര്‍ക്കാര്‍ സംബന്ധമായ വാര്‍ത്തകളുടെ വസ്തുതാപരിശോധനയ്ക്കായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗത്തെ വൈകാതെ പ്രത്യേക വിജ്ഞാപനത്തിലൂടെ ചുമതലപ്പെടുത്തും. വ്യാജമെന്നു മുദ്രകുത്തിയ ഉള്ളടക്കത്തിനെതിരെ ഇന്റര്‍മീഡിയറി കമ്പനിക്കു പരാതി ലഭിച്ചാല്‍ 72 മണിക്കൂറിനുള്ളില്‍ ഇതു നീക്കേണ്ടി വരും. വാര്‍ത്ത വ്യാജമല്ലെന്നു പ്രസാധകര്‍ അവകാശപ്പെടുകയും തര്‍ക്കവുമുണ്ടായാല്‍ വിഷയം കോടതിയിലേക്കു നീങ്ങും.
വാര്‍ത്ത സര്‍ക്കാരിനു ഹിതകരമല്ലെങ്കിലോ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിക്കുന്നതാണെന്നോ കണ്ടാന്‍ വ്യാജമെന്നു മുദ്രകുത്താം. കേന്ദ്രത്തിനെതിരെയുള്ള വാര്‍ത്തകളും വിമര്‍ശനങ്ങളും നീക്കം ചെയ്യാന്‍ ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടാം.ഒരു മാധ്യമസ്ഥാപനത്തിന്റെ വാര്‍ത്ത സ്വന്തം പോര്‍ട്ടലില്‍നിന്നു നീക്കേണ്ടി വരില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍നിന്നു നീക്കം ചെയ്യപ്പെടുന്നത് ആ വാര്‍ത്ത റദ്ദാക്കപ്പെടുന്നതിനു തുല്യമായി മാറും. സര്‍ക്കാര്‍ വാര്‍ത്തകളില്‍ സര്‍ക്കാരിന്റെ തന്നെ ഏജന്‍സിയായ പിഐബി എങ്ങനെ നിഷ്പക്ഷമായ വസ്തുതാപരിശോധന നടത്തുമെന്ന ചോദ്യവുമുണ്ട്. എന്നെ കുറിച്ച് ആരും കുറ്റം പറയാന്‍ പാടില്ലെന്നും എന്നും നല്ലതുമാത്രം പറയണമെന്നും ശഠിക്കുന്ന തരത്തിലാണ് നിയമം കൊണ്ടു വന്നിരിക്കുന്നത്. രാജ്യത്ത് നടക്കുന്ന അഴിമതിയും അക്രമവും കണ്ടെത്തിയാല്‍ പോലും അവയെ പുറം ലോകം കാണിക്കാനാവില്ലെന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്.
സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കത്തിന്റെ വസ്തുതാപരിശോധനയ്ക്ക് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് സര്‍വാധികാരം നല്‍കാനുള്ള നീക്കം ജനാധിപത്യവിരുദ്ധവും സെന്‍സര്‍ഷിപ്പുമാണെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. സെന്‍സര്‍ഷിപ്പും ജനാധിപത്യവും ഒരുമിച്ചുപോകില്ലെന്നായിരുന്നു യച്ചൂരിയുടെ ട്വീറ്റ്. എന്നാല്‍ ഈ വിമര്‍ശനം ടിവി ചാനല്‍ ഓഫിസുകള്‍ റെയ്ഡ് ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് ഉയര്‍ത്തേണ്ടതെന്നു കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തിരിച്ചടിച്ചു.
ഐടി ചട്ടഭേദഗതി ഉടന്‍ പിന്‍വലിക്കണമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ചട്ടഭേദഗതി ജനവിരുദ്ധവും സ്വാഭാവികനീതിക്ക് എതിരുമാണ്. കരടുചട്ടവുമായി ബന്ധപ്പെട്ടുനടത്താമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്ന കൂടിയാലോചനകള്‍ നടന്നിട്ടില്ലെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ചൂണ്ടിക്കാട്ടി. എഡിറ്റേഴ്‌സ് ഗില്‍ഡിനെ പോലും നോക്കു കുത്തിയാക്കി കൊണ്ടാണ് കേന്ദ്രം നിയമം കൊണ്ടു വന്നരിക്കുന്നത്. എല്ലാറ്റിനും സര്‍വ്വാധികാരം കേന്ദ്ര സര്‍ക്കാരിനാണെന്ന അര്‍ത്ഥത്തിലാണ് മാധ്യമങ്ങളേയും വാര്‍ത്തകളേയും കത്തിച്ചു കളയാനൊരുങ്ങുന്നത്.
കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ഒറ്റ തിരിഞ്ഞുള്ള പ്രതികാര നടപടികള്‍ നേരത്തെ ബിജെപി പിന്‍തുടര്‍ന്നു പോന്നിരുന്നു. എന്നാലിപ്പോള്‍ അത് നിയമത്തിലൂടെ സാര്‍വ്വത്രികമാക്കുകയാണുണ്ടായത്. പ്രതിപക്ഷത്തെ സഹായിക്കുന്ന മാധ്യമങ്ങള്‍, വിമര്‍ശനം ഉന്നയിക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ എന്തിനേറെ പറയുന്നു ഫെയ്‌സ് ബുക്കില്‍ കേന്ദ്രത്തിനോ മോദിയ്‌ക്കോ എതിരായി ഒരു പോസ്റ്റിട്ടാല്‍ പോലും വിലക്കപ്പെടുന്ന അവസ്ഥയിലേയ്ക്കാണ് രാ്ജ്യത്തിന്റ അഭിപ്രായ സ്വാതന്ത്ര്യം എത്തിച്ചിരിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വരുന്നത്.
https://www.facebook.com/Malayalivartha
























