പ്രതിശ്രുതവരന്റെ കഴുത്തില്‍ കത്തികൊണ്ട് കുത്തിയ പതിനേഴുകാരി പോലീസ് കസ്റ്റഡിയില്‍

പ്രതിശ്രുത വരന്റെ കഴുത്തില്‍ കത്തികൊണ്ട് കുത്തിയ പതിനേഴുകാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ റാണബെന്നൂര്‍ നഗരത്തിലെ ഓം പബ്ലിക് സ്‌കൂളിന് സമീപത്തായിരുന്നു സംഭവം. ദേവേന്ദ്ര ഗൗഡ എന്ന യുവാവിനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ നില ഗുരുതരമായി തുടരുകയാണെന്നും പോലീസ് പറഞ്ഞു.
മാര്‍ച്ച് മൂന്നിന് പെണ്‍കുട്ടിയും യുവാവും തമ്മിലുളള വിവാഹം നിശ്ചയിച്ചിരുന്നു. മറ്റൊരാളുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടി യുവാവിനെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഗൗഡയെ ഒരു പാര്‍ക്കിലേക്ക് ക്ഷണിക്കുകയും താന്‍ ഒരു സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നതായി പറയുകയും ചെയ്തു.
പറഞ്ഞതുപോലെ സമ്മാനം വാങ്ങാനായി യുവാവ് പാര്‍ക്കിലെത്തി. യുവാവിന്റെ കൈ കെട്ടിയിട്ട പെണ്‍കുട്ടി കണ്ണ് അടയ്ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കൈയില്‍ കരുതിയ കത്തിയെടുത്ത് യുവാവിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. ഗൗഡയുടെ മാതാപിതാക്കള്‍ പെണ്‍കുട്ടിക്കെതിരെ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























