നാഷനല്‍ ഹെറള്‍ഡ് അഴിമതികളില്‍ നിന്നുള്ള പണം ഒളിപ്പിച്ചതെവിടെ... ട്വിറ്ററിലൂടെ പരിഹസിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി അസം മുഖ്യമന്ത്രി

കോണ്‍ഗ്രസ് വിട്ട അഞ്ചു നേതാക്കളുടെ പേര് അദാനിയുടെ പേരിനൊപ്പം ചേര്‍ത്തുള്ള രാഹുല്‍ ഗാന്ധിയുടെ ട്വിറ്റിന് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ബൊഫോഴ്‌സ്, നാഷനല്‍ ഹെറള്‍ഡ് അഴിമതികളില്‍ നിന്നുള്ള പണം ഒളിപ്പിച്ചതെവിടെയെന്ന് വ്യക്തമാക്കണം. ഇക്കാര്യം ഇതുവരെ ചോദിക്കാതിരുന്നത് മാന്യത കൊണ്ടാണ്. ബാക്കി കോടതിയില്‍ കാണാമെന്നും ഹിമന്ത ട്വിറ്ററില്‍ കുറിച്ചു. 2015ലാണ് ഹിമന്ത കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസ് വിട്ട അഞ്ചു നേതാക്കളുടെ പേര് അദാനിയുടെ പേരിനൊപ്പം ചേര്‍ത്തുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റാണ് വിവാദമായത്. അമരിന്ദര്‍ സിങ്, ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍കുമാര്‍ റെഡ്ഡി, അനില്‍ ആന്റണി എന്നിവര്‍ക്കൊപ്പം ഹിമന്ത ബിശ്വ ശര്‍മയുടെ പേരും രാഹുല്‍ ഇതില്‍ ചേര്‍ത്തിരുന്നു. അദാനിയുടെ കമ്പനിയില്‍ 20,000 കോടി രൂപയുടെ ബെനാമി ഇടപാട് ആര്‍ക്കാണ് എന്നു ചോദിച്ചാണ് രാഹുല്‍ ട്വീറ്റ് പങ്കുവച്ചത്. അദാനി വിഷയത്തില്‍ സത്യം മറച്ചുവയ്ക്കാനാണ് ബിജെപി ദിവസവും വിഷയം മാറ്റുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha
























