കോണ്‍ഗ്രസ് വിട്ടവരെ പരിഹസിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി അനില്‍ ആന്റണി

കോണ്‍ഗ്രസ് വിട്ടവരെ പരിഹസിച്ച രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി അനില്‍ ആന്റണി രംഗത്ത് വന്നു. തലമുതിര്‍ന്ന നേതാക്കളോടൊപ്പം തന്റെ പേരും ചേര്‍ത്തു വച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും രാഹുല്‍ സംസാരിക്കുന്നത് ഐടി സെല്ലിലെ ട്രോളനെ പോലെയാണെന്നും അനില്‍ ആന്റണി പറഞ്ഞു.
ഒരു കുടുംബത്തിനുവേണ്ടി പ്രവര്‍ത്തിക്കാതെ രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കണം എന്നത് കൊണ്ടാണ് എല്ലാവരും കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസിനെ തങ്ങള്‍ ആരും വഞ്ചിച്ചവരല്ല.
അദാനി വിഷയം ഉപേക്ഷിക്കാന്‍ ശരത് പവാര്‍ ആവശ്യപ്പെട്ട ശേഷവും വിഷയം ഉന്നയിക്കുന്നത് നിഷേധാത്മക സമീപനമാണെന്നും അനില്‍ ആന്റണി പറഞ്ഞു.
https://www.facebook.com/Malayalivartha
























