ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കും....

ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ദേവാലയം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വൈകിട്ട് 5 മണിക്ക് ദില്ലിയിലെ സേക്രട്ട് ഹാര്‍ട്ട് കാത്തലിക് കത്തീഡ്രലിലാണ് മോദി സന്ദര്‍ശനം നടത്തുക.
ആര്‍ച്ച്ബിഷപ് അനില്‍ കുട്ടോ പ്രധാനമന്ത്രിയെ സ്വീകരിക്കും. ക്രൈസ്തവ സഭകളോട് അടുക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ദേവാലയ സന്ദര്‍ശനം. അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ ഈ ചര്‍ച്ച കൂടുതല്‍ സജീവമായിരുന്നു . കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷനുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡല്‍ഹി ആര്‍ച്ച്ബിഷപ് അനില്‍ കുട്ടോയുടെ നേതൃത്വത്തിലാകും നരേന്ദ്രമോദിയെ സ്വീകരിക്കുക. ഈസ്റ്റര്‍ ശുശ്രൂഷകളില്‍ പ്രധാനമന്ത്രി പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.
അതേസമയം കഴിഞ്ഞ ഡിസംബറില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ദില്ലിയിലെ സേക്രട്ട് ഹാര്‍ട്ട് കാത്തലിക് കത്തീഡ്രലില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha
























