പഞ്ചാബിലെ സര്‍ക്കാര്‍ ഓഫീസുകളുടെ സമയം മാറ്റിയെന്ന അറിയിപ്പുമായി മുഖ്യമന്ത്രി ഭഗവന്ത് മാന്‍...

പഞ്ചാബിലെ സര്‍ക്കാര്‍ ഓഫീസുകളുടെ സമയം മാറ്റിയെന്ന അറിയിപ്പുമായി മുഖ്യമന്ത്രി ഭഗവന്ത് മാന്‍. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം രാവിലെ 7.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയായാണ് പുനക്രമീകരിച്ചത്.
മേയ് രണ്ട് മുതല്‍ പുതിയ മാറ്റം നിലവിലാകും. നിലവില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം. പുതിയ സമയക്രമം ജൂലൈ 15 വരെ നിലവിലുണ്ടാവും.
സര്‍ക്കാര്‍ ജീവനക്കാരോട് ഉള്‍പ്പടെ സംസാരിച്ചാണ് സമയക്രമം നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞു. വേനല്‍ക്കാലത്ത് ഓഫീസ് സമയം മാറ്റുന്നത് വൈദ്യുതി ഉപഭോഗം കുറക്കും. പഞ്ചാബ് പവര്‍ കോര്‍പ്പറേഷന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം പീക്ക് ലോഡിലെത്തുന്നത് ഉച്ചക്ക് ഒന്നരക്ക് ശേഷമാണ്.
സര്‍ക്കാര്‍ ഓഫീസുകള്‍ രണ്ട് മണിക്ക് അടച്ചാല്‍ പീക്ക് ലോഡിന്റെ തോത് കുറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. പുതിയ സമയക്രമം നിലവില്‍ വരുമ്പോള്‍ ആളുകള്‍ക്ക് ഒരു ദിവസം നഷ്ടപ്പെടുത്താതെ തന്നെ സര്‍ക്കാര്‍ ഓഫീസിലെ സേവനങ്ങള്‍ ഉപയോഗിക്കാനാവുമെന്നും ജീവനക്കാര്‍ക്ക് കുടുംബാംഗങ്ങളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും.
"
https://www.facebook.com/Malayalivartha
























