ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരുടെ ജാമ്യ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരുടെ ജാമ്യ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഇതോടൊപ്പം ശിക്ഷക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് കേള്‍ക്കും.
ജാമ്യ ഹര്‍ജികളില്‍ സുപ്രീംകോടതി ജനുവരി 30ന് ഗുജറാത്ത് സര്‍ക്കാറിന്റെ മറുപടി തേടിയിരുന്നു. ഭാര്യക്ക് അര്‍ബുദമായതിനാല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാളുടെ ജാമ്യം നേരത്തെ സുപ്രീംകോടതി നീട്ടിയിരുന്നു.
കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട 11 പേരുടെ ശിക്ഷ ജീവപര്യന്തമാക്കിയ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
" f
https://www.facebook.com/Malayalivartha
























