മാധ്യമപ്രവര്‍ത്തകനായിരുന്ന ടി.വി.ആര്‍. ഷേണായിയുടെ ഭാര്യ സരോജ ഷേണായ് അന്തരിച്ചു...

മാധ്യമപ്രവര്‍ത്തകനായിരുന്ന ടി.വി.ആര്‍. ഷേണായിയുടെ ഭാര്യ സരോജ ഷേണായ് (82) അന്തരിച്ചു. ഇന്നലെ രാത്രി കുളിമുറിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോധി റോഡ് ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.
1960-കളുടെ തുടക്കത്തില്‍ മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്നു സരോജ. അന്നത്തെ വിദ്യാര്‍ഥി നേതാക്കളില്‍ പ്രമുഖനായ ടി.വി.ആര്‍. ഷേണായിയെ ആയിരുന്നു തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത്. 2018 ഏപ്രില്‍ 17നാണ് ടി.വി.ആര്‍. ഷേണായി അന്തരിച്ചത്.
https://www.facebook.com/Malayalivartha
























