ചെന്നൈയില്‍ എല്‍ടിടിഇ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്; രേഖകള്‍ പിടിച്ചെടുത്തു

എല്‍ടിടിഇ കേന്ദ്രങ്ങളില്‍ റെയ്ഡുമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). എല്‍ടിടിഇയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ടു പേരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും വീടുകളിലുമാണ് പരിശോധന നടത്തിയത്. റെയ്ഡില്‍ സ്വര്‍ണ ബിസ്‌കറ്റുകളും രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു.
എല്‍ടിടിഇയെ പുനരുജ്ജീവിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യാ- ശ്രീലങ്ക സംഘത്തിന്റെ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയതെന്ന് എന്‍ഐഎ അറിയിച്ചു. ഒരാഴ്ചയായി ചെന്നൈയില്‍ നടക്കുന്ന പരിശോധനയില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. എല്‍ടിടിഇക്കായി ശ്രീലങ്കയില്‍നിന്ന് ഇന്ത്യയിലേക്ക് പണം എത്തിച്ച അയ്യപ്പന്‍ നന്ദു എന്നയാളാണ് പിടിയിലായത്.
https://www.facebook.com/Malayalivartha
























