കലാപ കലുഷിതമായ അബിയായില്‍ പറന്നിറങ്ങാന്‍ ഇന്ത്യന്‍ പെണ്‍പട;സമാധാന ദൗത്യത്തിനിറങ്ങുന്ന പെണ്‍കരുത്തിനെ വാഴ്ത്തി പ്രധാനമന്ത്രി,നാരീശക്തിക്ക് ലോകത്തിന്റെ കൈയ്യടി,അഭിമാന നിമിഷമെന്ന് കേന്ദ്ര സര്‍ക്കാര്‍

സംഘര്‍ഷഭരിതമായ് അബിയായിലേക്ക് ഇന്ത്യന്‍ പെണ്‍പട. പോരാട്ടങ്ങളും പലായനങ്ങളുടെ ഭീകരതയും നടമാടുന്ന മണ്ണിലേക്ക് സമാധാന ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യന്‍ സ്ത്രീകള്‍ രാജ്യത്തിന് അഭിമാനമായി ചുവടുവയ്ക്കുന്നു. ലോകത്തിന്റെ കൈയ്യടി നേടി ഇന്ത്യന്‍ പെണ്‍കരുത്ത്. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങള്‍ക്കായി സൈനികരെ അയക്കുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2007ന് ശേഷം ഇത്തരം ദൗത്യങ്ങളുടെ ഭാഗമാകുന്ന വനിതകളുടെ ഏറ്റവും വലിയ യൂണിറ്റിനെയാണ് നിലവില്‍ രാജ്യം അബിയായിലേക്ക് അയച്ചിരിക്കുന്നത്. അബിയായിലുള്ള സമാധാന ദൗത്യത്തിന്റെ ഭാഗമാകാന്‍ പോകുന്ന ഇന്ത്യന്‍ സ്ത്രീകളുടെ സേനാവിന്യാസത്തില്‍ അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. സുഡാനും ദക്ഷിണ സുഡാനുമിടയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അബിയായി. സാംസ്‌കാരികവും ഭാഷാപരവുമായ അവകാശവാദങ്ങള്‍ ഉന്നയിച്ച് ഇരുരാജ്യങ്ങളും ഈ കൊച്ചുപ്രദേശത്തെ തങ്ങളുടെ ഭാഗമാക്കാനുള്ള രാജ്യങ്ങളുടെ ശ്രമങ്ങള്‍ തുടങ്ങിയിട്ട് വര്‍ഷം 50 കഴിഞ്ഞു.
ഏറെ സംഘര്‍ഷഭരിതമാണ് അബിയായി. വന്‍തോതില്‍ എണ്ണശേഖരമുള്ള അബിയായില്‍ സുഡാന്റെയും ദക്ഷിണ സുഡാന്റെയും കണ്ണ് എത്തപ്പെട്ടതോടെ ജനങ്ങള്‍ക്ക് കൊടിയ ദുരിതമാണ് സമ്മാനിക്കുന്നത്. ഇവിടേക്കാണ് ഇന്ത്യന്‍ പെണ്‍പട പറന്നിറങ്ങുന്നത്. രണ്ട് ഓഫീസര്‍മാരും 25 മറ്റ് സേനാം?ഗങ്ങളും അടങ്ങുന്നതാണ് സംഘം. സമാധാന ദൗത്യങ്ങളിലേക്കുള്ള സേനയിലെ വനിതകളുടെ അനുപാതം ഗണ്യമായി വര്‍ധിപ്പിക്കാനുള്ള രാജ്യത്തിന്റെ ഉദ്ദേശ്യത്തെയാണ് ഇത്തരം നടപടികള്‍ സൂചിപ്പിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സേനാവിന്യാസത്തില്‍ ഏറെ അഭിമാനമുണ്ടെന്നായിരുന്നു ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ പ്രതികരണം. ദൗത്യത്തിന്റെ ഭാഗമാകുന്നവര്‍ രാജ്യത്തിന് അഭിമാനം നല്‍കുമെന്ന് തീര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള സമാധാന ദൗത്യങ്ങളില്‍ വലിയൊരു പങ്കും വനിതാസേനാംഗങ്ങളെ ആശ്രയിച്ചായിരുന്നു. സംഘര്‍ഷമേഖലയില്‍ സ്ത്രീകളും കുട്ടികളും വ്യാപകമായി ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സാഹചര്യങ്ങളില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുന്നതില്‍ സേനാംഗങ്ങള്‍ വഹിച്ചിട്ടുള്ള പങ്ക് ഏറെ പ്രശംസനീയമാണ്. ആക്രമിക്കപ്പെടുന്നവരുടെ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നതിനും കൂടുതല്‍ വനിതകളെ വിന്യസിക്കുന്നത് സഹായകരമാകുന്നു.
ഇത്തരം ദൗത്യങ്ങളില്‍ പങ്കെടുത്തതിന്റെ നീണ്ട ചരിത്രം തന്നെ ഇന്ത്യന്‍ വനിതകള്‍ക്ക് അവകാശപ്പെടാനുണ്ട്. 2007 ജനുവരി 30ന് ലൈബീരിയയില്‍ ഐക്യരാഷ്ട്രസഭയുടെ സമാധാന ദാത്യത്തിന് സ്ത്രീകളുടെ സമ്പൂര്‍ണസംഘത്തെ വിന്യസിച്ച ആദ്യരാജ്യമാണ് ഇന്ത്യ. അന്ന് ആ സംഘത്തില്‍ 103 വനിതകളുണ്ടായിരുന്നു. ലൈബീരിയന്‍ തലസ്ഥാനമായ മണ്‍റോവിയയില്‍ അന്ന് രാത്രികാല പട്രോളിങ് നടത്തിയിരുന്നത് ഇ ന്ത്യന്‍ വനിതകളായിരുന്നു. ലൈബീരിയന്‍ പോലീസ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും അന്നത്തെ സംഘത്തിനായി. എന്നാല്‍, ഇതിനെല്ലാം ഉപരിയായി ഒരു പ്രധാന ദൗത്യം കൂടെ പൂര്‍ത്തീകരിച്ചായിരുന്നു അന്ന് ഇന്ത്യന്‍ വനിതാസംഘം ലൈബീരിയ വിട്ടത്. കൃത്യമായ ഇടപെടലുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും സുരക്ഷാമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ലൈബീരിയല്‍ സ്ത്രീകള്‍ക്ക് ഇവര്‍ നല്‍കിയ പ്രചോദനം ഏറെ പ്രശംസനീയമാണ്. 1960ല്‍ റിപ്പബ്ലിക് ഓഫ് കോംഗോയിലേക്ക് സമാനമായൊരു ദൗത്യത്തിന് ഇന്ത്യന്‍ സേന നീങ്ങുന്നതിന് മുന്നോടിയായി മെഡിക്കല്‍ സേവനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുമായി യു.എന്‍. റേഡിയോ അഭിമുഖം നടത്തിയിരുന്നു. 2014ല്‍ അഫ്ഗാനിസ്ഥാനിലെ യു.എന്‍. ദൗത്യത്തിലും ഇന്ത്യന്‍ വനിതകള്‍ തങ്ങളുടെ കഴിവ് പ്രകടമാക്കി. അന്നത്തെ സംഘത്തിലുണ്ടായിരുന്ന ജമ്മു കശ്മീര്‍ പോലീസിലെ ശക്തി ദേവിയുടെ അസാമാന്യനേട്ടങ്ങള്‍ക്ക് യു.എന്‍. പോലീസ് അവരുടെ ഇന്റര്‍നാഷണല്‍ ഫീമെയില്‍ പോലീസ് പീസ്‌കീപ്പര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. 2019ല്‍ സൗത്ത് സുഡാനിലെ ദൗത്യത്തില്‍ മേജര്‍ സുമന്‍ ഗവാനി യു.എന്‍. മിലിറ്ററി ജെന്‍ഡര്‍ അഡ്വക്കേറ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡിന് അര്‍ഹയായി.
https://www.facebook.com/Malayalivartha
























