നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിന്റെ വിചാരണ ഉത്തര്‍പ്രദേശില്‍നിന്നു കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഒന്നാംപ്രതി കെ.എ.റൗഫ് ഷരീഫിന്റെ ഹര്‍ജിയാണ് ജസ്റ്റിസ് രാമസുബ്രഹ്‌മണ്യം അധ്യക്ഷനായ ബെഞ്ച് നിരസിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ കൂടി പ്രതിയായ കേസിന്റെ വിചാരണ ഉത്തര്‍പ്രദേശില്‍ നടക്കും

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിന്റെ വിചാരണ ഉത്തര്‍പ്രദേശില്‍നിന്നു കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഒന്നാംപ്രതി കെ.എ.റൗഫ് ഷരീഫിന്റെ ഹര്‍ജിയാണ് ജസ്റ്റിസ് രാമസുബ്രഹ്‌മണ്യം അധ്യക്ഷനായ ബെഞ്ച് നിരസിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ കൂടി പ്രതിയായ കേസിന്റെ വിചാരണ ഉത്തര്‍പ്രദേശില്‍ നടക്കും.
കേസ് റജിസ്റ്റര്‍ ചെയ്തതും ഭൂരിപക്ഷം സാക്ഷികളും കേരളത്തിലായതിനാല്‍ യുപിയില്‍നിന്ന് വിചാരണ മാറ്റണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. 2018ല്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ 2020ലെ ഹത്രസ് സംഭവവുമായി കൂട്ടിക്കെട്ടി യുപിയില്‍ വിചാരണ അനുവദിക്കരുതെന്നും ഷരീഫ് ആവശ്യപ്പെട്ടിരുന്നു. ഹത്രസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെ അറസ്റ്റിലായ ശേഷമാണ് സിദ്ദിഖ് കാപ്പനെ കേസില്‍ പ്രതിചേര്‍ത്തത്.
https://www.facebook.com/Malayalivartha
























