തമിഴ്നാട്ടില്‍ ആര്‍എസ്എസ് മാര്‍ച്ചിന് അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

തമിഴ്നാട്ടില്‍ ആര്‍എസ്എസ് മാര്‍ച്ചിന് അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി . ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി.
ആര്‍എസ്എസ് മാര്‍ച്ച് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ നേതൃത്വം നലകുന്ന സ്റ്റാലിന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
ആസാദി കാ അമൃത് മഹോത്സവവും ഗാന്ധി ജയന്തിയും പ്രമാണിച്ച് മാര്‍ച്ച് നടത്താനാണ് ആര്‍എസ്എസ് അനുമതി തേടിയത്. ഇത് സര്‍ക്കാര്‍ നിരസിച്ചു . തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























