മുസ്ളീം ലീഗ് യു ഡി എഫ് വിടാനൊരുങ്ങിയെന്ന അതീവപ്രാധാന്യമുള്ള വാർത്ത പുറത്തുവരുന്നു. മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് ഇക്കാര്യം തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തിയത്. 2001ൽ കോൺഗ്രസിലെ ഗ്രൂപ്പ് പോരിൽ മനംമടുത്താണ് ലീഗ് മുന്നണി വിടാനൊരുങ്ങിയതെന്നും 'ആസാദ്' എന്ന പേരിൽ പുറത്തിറക്കിയ ആത്മകഥയിൽ ഗുലാം നബി ആസാദ് പറയുന്നു.

മുസ്ളീം ലീഗ് യു ഡി എഫ് വിടാനൊരുങ്ങിയെന്ന അതീവപ്രാധാന്യമുള്ള വാർത്ത പുറത്തുവരുന്നു. മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് ഇക്കാര്യം തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തിയത്. 2001ൽ കോൺഗ്രസിലെ ഗ്രൂപ്പ് പോരിൽ മനംമടുത്താണ് ലീഗ് മുന്നണി വിടാനൊരുങ്ങിയതെന്നും 'ആസാദ്' എന്ന പേരിൽ പുറത്തിറക്കിയ ആത്മകഥയിൽ ഗുലാം നബി ആസാദ് പറയുന്നു.
യു ഡി എഫ് വിട്ട് എൽ ഡി എഫിലേയ്ക്ക് പോകാനായിരുന്നു ലീഗിന്റെ നീക്കം. പാണക്കാട് തങ്ങളുമായി താൻ നടത്തിയ ചർച്ചയെത്തുടർന്നാണ് ലീഗ് തീരുമാനം മാറ്റിയതെന്നും യു ഡി എഫിൽ തന്നെ ഉറച്ചുനിന്നതെന്നും ആത്മകഥയിൽ വ്യക്തമാക്കുന്നു.
'ബംഗളൂരുവില്‍ സോണിയാ ഗാന്ധിക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കവെ കേരളത്തില്‍ നിന്നൊരു പ്രവര്‍ത്തകന്‍ വിളിക്കുന്നു. ലീഗുമായുള്ള സഖ്യം എല്‍ ഡി എഫ് വരുന്ന ദിവസം തന്നെ പ്രഖ്യാപിക്കുമെന്നായിരുന്നു പങ്കുവച്ചത്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്ന താന്‍ സോണിയാ ഗാന്ധിയോട് ഡല്‍ഹിയിലേക്ക് ഒപ്പം വരാനില്ലെന്നും കോഴിക്കോടേയ്ക്ക് പോവുകയാണെന്നും അറിയിച്ചു.
അടുത്ത വിമാനത്തിന് തന്നെ കോഴിക്കോടും അവിടെ നിന്ന് പാണക്കാട്ടേയ്ക്കും പോയി. പാണക്കാട് ശിഹാബ് തങ്ങള്‍ തന്നെ കണ്ട് അമ്പരന്നു. പിറ്റേന്ന് പെരുന്നാള്‍ ദിനമായിരുന്നു. അന്ന് ഒരു മുതിര്‍ന്ന എല്‍ ഡി എഫ് നേതാവ് വീട്ടിൽവന്ന് ഇടതുമുന്നണിയുമായുള്ള സഖ്യം പ്രഖ്യാപിക്കുമെന്ന് എന്നോട് പറഞ്ഞു.
അത്താഴ സമയത്ത് തങ്ങളുമായി രാഷ്ട്രീയം സംസാരിച്ചു. കെ കരുണാകരനും എ കെ ആന്റണിയുമായുള്ള ഗ്രൂപ്പ് യുദ്ധത്തില്‍ മടുത്തുവെന്ന് തങ്ങള്‍ പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് താന്‍ മുന്‍കൈയെടുക്കുമെന്ന് ഉറപ്പുനല്‍കുകയും വൈകാരികമായി തങ്ങളെ സമാധാനിപ്പിക്കുകയും ചെയ്തു. പിറ്റേന്ന് പെരുന്നാള്‍ നമസ്‌കാരത്തിന് എന്നെ തങ്ങളോടൊപ്പം കണ്ട മാദ്ധ്യമപ്രവര്‍ത്തകര്‍ എന്റെ സന്ദര്‍ശനത്തെക്കുറിച്ച് ചോദിച്ചു. പെരുന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ എത്തിയതാണെന്നും വരുന്ന തിരഞ്ഞെടുപ്പ് ഒന്നിച്ച് നേരിടുമെന്നും മറുപടി നല്‍കി. തങ്ങള്‍ എന്റെ വാക്കുകളെ പിന്തുണച്ചതോടെ സഖ്യം ഉറച്ചുതന്നെ മുന്നോട്ടുപോവുകയായിരുന്നു'- ഗുലാംനബി ആസാദ് ആത്മകഥയില്‍ പറയുന്നു.ഈ വെളിപ്പെടുത്തൽ കേരള രാഷ്ടായത്തിലും വലിയ ചർച്ചകൾക്ക് വഴിതെളിക്കുകയാണ്.മുസ്ളീംലീഗ് സമീപ ഭാവിയിൽ ഇടതുമുന്നണിയിലേക്ക് പോകുമെന്ന് ഉറപ്പാണെന്ന് രാഷ്ടീയ നിരിക്ഷകൻ ഡോ.പി ഗോപിനാഥൻ പിള്ള മലയാളി വാർത്തയോടു പറഞ്ഞു.
ഇക്കാര്യത്തിൽ സിപിഎം,മുസ്ളീംലീഗ്,കോൺഗ്രസ്,ബിജെപി തുടങ്ങിയ കക്ഷികളുടെ പ്രതികരണം വരുന്നതോടെ വിഷയം ഏറെ ചർച്ചയാവുകതന്നെചെയ്യും.
https://www.facebook.com/Malayalivartha
























