പഠനത്തിൽ ശ്രദ്ധിക്കാതെ ഫോണിൽ കളി, മാതാപിതാക്കൾ മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയ ദേഷ്യത്തിൽ 15 കാരി ഏഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി

മാതാപിതാക്കൾ മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയ ദേഷ്യത്തിൽ 15 കാരി ഏഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. മുംബൈയിലെ മലാഡിന് സമീപമാണ് സംഭവം. മകൾ മൊബൈലിന് അടിമയായിരുന്നുവെന്ന് ആണ് മാതാപിതാക്കൾ പറയുന്നത്. ഫോൺ മാറ്റിവച്ച് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും ഇത് കേട്ടില്ല.
തുടർന്ന് മാതാപിതാക്കൾ പെൺകുട്ടിയിൽ നിന്ന് ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇതേത്തുടർന്നുള്ള ദേഷ്യത്തിൽ കുട്ടി ഏഴാം നിലയിൽ നിന്ന് എടുത്ത് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ഇതിന് ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ എന്നും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























