പഞ്ചാബിലെ ബതിണ്ട സൈനിക കേന്ദ്രത്തില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്...

പഞ്ചാബിലെ ബതിണ്ട സൈനിക കേന്ദ്രത്തില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രദേശം വളഞ്ഞിരിക്കുകയാണെന്നും സ്ഥലത്ത് തെരച്ചില്‍ നടത്തുന്നുണ്ടെന്നും കരസേനയുടെ സൗത്ത് വെസ്റ്റേണ്‍ കമാന്റോ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പ്രസ്താവനയിലൂടെ അറിയിച്ചു.
പുലര്‍ച്ചെ നാലരയോടെയുണ്ടായ വെടിവയ്പ്പിന് പിന്നില്‍ ഭീകരരാണെന്ന് സംശയിക്കുന്നില്ലെന്നും സൈനികര്‍ക്കിടയില്‍ ഉണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് ഉണ്ടായതാവാമെന്ന് സംശയിക്കുന്നതായും സീനിയര്‍ പൊലീസ് സൂപ്രണ്ട് ജി എസ് ഖുറാന പറഞ്ഞു.
"
https://www.facebook.com/Malayalivartha
























