രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ കൂട്ടയടി;ഗെലോട്ട് സര്‍ക്കാരിനെ വെള്ളംകുടിപ്പിച്ച് സച്ചിന്‍ പൈലറ്റ് പക്ഷം,അനുനയ നീക്കവുമായ് ഹൈക്കമാന്റ്, സിന്ധ്യ പോയത് പോലെ പൈലറ്റും ബിജെപിയിലേക്കോ?,തലപുകഞ്ഞ് രാഹുല്‍ ഗാന്ധി

രാജസ്ഥാനില്‍ പൈലറ്റിനെ പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ബീമാനം മറിയും. കോണ്‍ഗ്രസ്സിന്റെ ഒരു കരുത്തനെ കൂടി ബിജെപി റാഞ്ചും. രാഹുലിന്റെ ഇടവും വലവും നിന്നിരുന്ന ഉറ്റചങ്ങാതിമാരാണ് ജ്യോതിരാതിത്യ സിന്ധ്യയും സച്ചിന്‍ പൈലറ്റും. അതില്‍ സിന്ധ്യ ബിജെപി പാളയത്തില്‍ ചേക്കേറി കഴിഞ്ഞു. ഇനിയും അവഗണന തുടര്‍ന്നാല്‍ പൈലറ്റും പോകും. അങ്ങനെ പൈലറ്റ് പോയാല്‍ പിന്നാലെ ഒരുപറ്റം യുവ നേതാക്കളും പോകും. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചെറുപ്പക്കാര്‍ക്ക് ആവേശമാണ് സച്ചിന്‍ പൈലറ്റ്. ഗെലോട്ടിന്റെ താളത്തിന് തുള്ളുന്ന ഹൈക്കമാന്റിന് വലിയ വിലകൊടുക്കേണ്ടി വരും.
രാജസ്ഥാനില്‍ അശോക് ഗഹ്‌ലോത് സര്‍ക്കാരിനെതിരായ ഉപവാസസമരത്തിന് പിന്നാലെ രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് കേന്ദ്രനേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. നിലിവില്‍ പ്രധാനനേതാക്കളുമായി ചര്‍ച്ചയ്ക്കുള്ള സമയം പൈലറ്റിന് അനുവദിച്ചിട്ടില്ല. എന്നാല്‍, സാഹചര്യത്തിന്റെ ഗൗരവമനുസരിച്ച് ഏത് സമയത്തും ചര്‍ച്ചകളുണ്ടാവാമെന്ന സൂചനയാണ് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്നത്. പൈലറ്റിന്റെ സമരത്തിനിടയില്‍ സംസ്ഥാനത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വിശദീകരിക്കുന്ന വീഡിയോ ഗഹ്ലോത് പുറത്തിറക്കിയിരുന്നു. 2029ഓടെ രാജസ്ഥാനെ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കിമാറ്റാന്‍ തീരുമാനിച്ചു എന്ന പ്രഖ്യാപനത്തോടെയായിരുന്നു ഇത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്തുണയുള്ള താന്‍തന്നെ അടുത്ത തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ നയിക്കുമെന്നും 2029 വരെ മുഖ്യമന്ത്രിയാവുമെന്നും പരോക്ഷസൂചന നല്‍കുന്നതാണ് ഗെലോട്ടിന്റെ വാക്കുകള്‍.
സച്ചിന്‍ പൈലറ്റ് രണ്ടും കല്‍പ്പിച്ചാണ് രംഗത്ത് ഇറങ്ങഘിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ നിന്ന് ഗെലോട്ട് പിന്തിരിയുന്നു. എന്നാല്‍ അതില്‍ നിന്ന് താന്‍ പിന്തിരിയില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് പൈലറ്റ്. മുന്‍ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാരിന്റെ അഴിമതി അന്വേഷിക്കുമെന്നത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നെന്നും അതില്‍നിന്ന് പിന്നോട്ടില്ലെന്നുമുള്ള കടുത്ത നിലപാട് സ്വീകരിച്ചാണ് പൈലറ്റ് ഒരുദിവസത്തെ ഉപവാസമിരുന്നത്. ഉപവാസത്തില്‍ പാര്‍ട്ടി ചിഹ്നങ്ങളോ പതാകകളോ ഉപയോഗിക്കാത്തത് ശ്രദ്ധേയമായിരുന്നു. പ്രതിഷേധത്തിനിടെ മാധ്യമങ്ങളുമായി സംസാരിക്കാതിരിക്കാനും പൈലറ്റ് ശ്രദ്ധിച്ചിരുന്നു. തനിക്കൊപ്പം നില്‍ക്കുന്ന എം.എല്‍.എമാര്‍ ഉപവാസത്തില്‍ പങ്കെടുക്കേണ്ടെന്ന് പൈലറ്റ് കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നു. സച്ചിന്‍ പൈലറ്റിനെ ഒതുക്കാന്‍ നോക്കുകയാണ് ഗെലോട്ട്. മുഖ്യമന്ത്രി പദത്തില്‍ പൈലറ്റിനെ വാഴിക്കാന്‍ ഗെലോട്ട് തയ്യാറല്ല. തനിക്ക് ശേഷം തന്റെ വലംകൈ എന്ന നയം. എന്നാല്‍ പൈലറ്റിനോട് കാണിക്കുന്ന ഈ അവഗണനയില്‍ പാര്‍ട്ടിയില്‍ ഒരുപക്ഷം കടുത്ത അതൃപ്തരാണ്. പൈലറ്റ് പാര്‍്ടി വിട്ടാല്‍ വലിയൊരു കൂട്ടം തന്നെ കൊഴിഞ്ഞ് പോകും. ഇത് രാജസ്ഥാനില്‍ കോണ്‍ഗ്രസ്സ താങ്ങില്ല.
അതൃപ്തനായ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാണ്. പാര്‍ട്ടി വിട്ടാല്‍ പൈലറ്റിന് മുന്നിലുള്ള വഴികളെന്തായിരിക്കുമെന്നതില്‍ രാഷ്ട്രീയ ഇടനാഴികളില്‍ ചര്‍ച്ച മുറുകുകയാണ്. രാജസ്ഥാനില്‍ ബി.ജെ.പിയുടെ മുഖമായ വസുന്ധര രാജെക്കെതിരേ കടുത്ത നിലപാടെടുത്തിരിക്കുന്ന സച്ചിന്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കില്ലെന്നാണ് വിലയിരുത്തല്‍. ബി.ജെ.പി.യുടെ പ്രമുഖ നേതാവിനെതിരായ അഴിമതിക്കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് സമരംനടത്തുന്ന പൈലറ്റെങ്ങനെ ബി.ജെ.പി.യില്‍ ചേരുമെന്നാണ് ചോദ്യം. അതോടെ പൈലറ്റിന്റെ വിശ്വാസ്യത തകരുമെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. കോണ്‍ഗ്രസ് വിട്ടാല്‍ സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടി രൂപീരിക്കാനുള്ള സാധ്യതയാണ് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. പാര്‍ട്ടി രൂപീകരിച്ചാല്‍ അദ്ദേഹത്തിന് പിന്തുണനല്‍കാമെന്ന് ആര്‍.എല്‍.ഡി. നേതാവ് ഹനുമന്‍ ബേനിവാള്‍ അറിയിച്ചിരുന്നു. ലോക്‌സഭാ എം.പി. കൂടിയായ ഹനുമന്‍ ബേനിവാളിന്റെ മകന്റെ ജന്മദിനപരിപാടിയില്‍ കഴിഞ്ഞയാഴ്ച അരവിന്ദ് കെജ്രിവാള്‍, പൈലറ്റ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. തുടര്‍ച്ചയായി അപമാനിക്കപ്പെടുന്ന പൈലറ്റ് പാര്‍ട്ടിക്ക് പുറത്തുവന്നാല്‍ തങ്ങള്‍ സഖ്യമുണ്ടാക്കുമെന്നായിരുന്നു അന്ന് ബേനിവാള്‍ അറിയിച്ചത്. ആം ആദ്മി പാര്‍ട്ടിയും സഖ്യത്തില്‍ ചേരുമെന്നും അഭ്യൂഹം അണിയറയില്‍ പ്രചരിക്കുന്നു. ആം ആദ്മിയില്‍ ചേരാന്‍ പൈലറ്റ് തയ്യാറാണെന്നും മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാനാവശ്യപ്പെട്ടുവെന്നുമാണ് അടുത്ത ശ്രുതി. ഇതിനു പക്ഷേ, അരവിന്ദ് കെജ്രിവാള്‍ വഴങ്ങിയില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് വരെ കോണ്‍ഗ്രസില്‍ തുടര്‍ന്ന്, കാത്തിരിക്കുക എന്ന സാധ്യതയും പൈലറ്റിന് മുന്നിലുണ്ട്. ഗഹ്‌ലോത്ത് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് സംസ്ഥാന കേന്ദ്ര നേതൃത്വങ്ങള്‍ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ വിജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാന്‍ കഴിഞ്ഞേക്കില്ലെന്ന തോന്നലില്‍ കൂടിയാണ് പെട്ടെന്നൊരു കലാപപ്രഖ്യാപനത്തിന് പൈലറ്റിനെ നിര്‍ബന്ധിച്ചതെന്ന് വിലയിരുത്തലുണ്ട്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്ന സാഹചര്യമുണ്ടാവുകയാണെങ്കില്‍ നേതൃമാറ്റത്തിലൂടെ പാര്‍ട്ടി പിടിച്ചടക്കാമെന്നതാണ്, കോണ്‍ഗ്രസില്‍ തുടര്‍ന്നാലുള്ള പൈലറ്റിന് മുന്നിലെ വഴി.
https://www.facebook.com/Malayalivartha
























