രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകളില്‍ വര്‍ദ്ധനവ്....പ്രതിദിന കേസുകള്‍ വീണ്ടും 10,000 കടന്നു

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകള്‍ കുതിച്ചുയരുന്നു. പ്രതിദിന കേസുകള്‍ വീണ്ടും 10,000 കടന്നു. 24 മണിക്കൂറില്‍10,158 കേസുകളാണ് സ്ഥിരീകരിച്ചത്. മുപ്പത് ശതമാനം വര്‍ധനയാണ് പ്രതിദിന രോഗികളുടെ എണ്ണത്തിലുണ്ടായത്. ദില്ലിയിലും മഹാരാഷ്ട്രയിലും പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്.
ഏഴു മാസത്തിനുശേഷമാണ് മഹാരാഷ്ട്രയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 1000 കടക്കുന്നത്. ഇന്നലെ 1115 പേര്‍ക്ക് മഹാരാഷ്ട്രയില്‍ രോഗബാധയുണ്ടായതായാണ് റിപ്പോര്‍ട്ടുകളുള്ളത്.
അതേസമയം സംസ്ഥാനത്ത് കോവിഡ് വകഭേദമായ ഒമിക്രോണാണ് ഇപ്പോള്‍ വ്യാപിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍. ലാബ് പരിശോധനകള്‍ പൂര്‍ത്തിയായാലേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ. ഭൂരിപക്ഷം പേരും വാക്‌സിനേഷന്‍ നടത്തിയതിനാല്‍ സമൂഹം കൂടുതല്‍ പ്രതിരോധശേഷി കൈവരിച്ചിട്ടുണ്ട്. അതിനാലാണ് രോഗികളില്‍ ഗുരുതര പ്രശ്‌നങ്ങളില്ലാതെ വന്നുപോകുന്നത്.
അര്‍ബുദംപോലുള്ള രോഗങ്ങള്‍ക്ക് ചികിത്സ നടത്തുന്നവര്‍ക്കും പ്രായം ചെന്നവര്‍ക്കും പ്രതിരോധശേഷി കുറവായിരിക്കും. അത്തരക്കാരില്‍ ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മരണപ്പെടുന്നതും ഈ വിഭാഗത്തില്‍പ്പെടുന്നവരാണ്. അതിനാല്‍ രോഗം വരാതിരിക്കാനുള്ള ജാഗ്രതയുണ്ടാകണം. ഇവരുമായി ഇടപഴകുന്നവര്‍ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കണം. ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുകയും വേണം.
കോഴിക്കോട് ജില്ലയില്‍ 876 പേരാണ് രോഗം ബാധിച്ച് നിരീക്ഷണത്തിലുള്ളത്. മറ്റ് അസുഖങ്ങള്‍ക്കൊപ്പം കോവിഡ് ബാധിച്ച 37 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. മറ്റുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ജില്ലാ ആശുപത്രികളിലും ജനറല്‍ ആശുപത്രികളിലും വാര്‍ഡുകള്‍, ഐസിയുകള്‍ എന്നിവ മാറ്റിവച്ചിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സിക്കേണ്ടവര്‍ താരതമ്യേന കുറവാണ്. കാറ്റഗറി മൂന്നില്‍ പെടുന്നവരെ മാത്രമാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്.
"
https://www.facebook.com/Malayalivartha
























