ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ സിബിഐ ഇന്നലെ ചോദ്യം ചെയ്തത് ഒന്‍പത് മണിക്കൂറോളം.... തന്നോട് സിബിഐ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ സിബിഐ ഇന്നലെ ചോദ്യം ചെയ്തത് ഒന്‍പത് മണിക്കൂര്‍. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയശേഷം അദ്ദേഹം സിബിഐ ആസ്ഥാനത്തില്‍ നിന്ന് മടങ്ങി. രാവിലെ 11 മണിയോടെയാണ് അദ്ദേഹം സിബിആ ഓഫീസില്‍ ചോദ്യം ചെയ്യലിനായി എത്തിയത്.
രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് കെജരിവാള്‍ സിബിഐ ഓഫീസിലേക്ക് പുറപ്പെട്ടത്. എഎപി പ്രതിഷേധവും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്ത് സിബിഐ ആസ്ഥാനത്തിന് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ഡല്‍ഹി മന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ ചോദ്യം ചെയ്യലിന് പോകുന്ന കെജരിവാളിനെ അനുഗമിക്കാനായി തീരുമാനിച്ചിരുന്നു. എന്നാല്‍ സിബിഐ ഓഫീസ് പരിസരത്തേക്ക് പ്രവേശിക്കുന്നതിന് കെജരിവാളിന്റെ വാഹനത്തിന് മാത്രമാണ് അനുമതി ഉണ്ടായിരുന്നത്.
അതേസമയം തന്നോട് സിബിഐ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദില്ലി മദ്യ നയക്കേസില്‍ സിബിഐയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
56 ചോദ്യങ്ങളാണ് തന്നോട് ചോദിച്ചത്. സിബിഐയുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. സത്യസന്ധതയില്‍ പാര്‍ട്ടി വിട്ടുവീഴ്ച ചെയ്യില്ല. മദ്യനയ കേസ് അടിസ്ഥാനമില്ലെന്നും കേസ് വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും കെജ്രിവാള്‍ പറഞ്ഞു. തെളിവിന്റെ തരിമ്പ് പോലും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അരവിന്ദ് കെജ്രിവാള്‍ സിബിഐ ഓഫീസ് വിട്ടത്. അതേസമയം കെജ്രിവാളിനെ ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഡല്‍ഹിയില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് ദില്ലി നിയമസഭാ സെക്രട്ടറി അറിയിച്ചു.
"
https://www.facebook.com/Malayalivartha
























