അതീഖ് അഹമദും സഹോദരന്‍ അഷ്‌റഫ് അഹമദും കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു... മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി, സംസ്ഥാനം അതീവ ജാഗ്രതയില്‍

വന്‍സുരക്ഷാവലയത്തിലായിരുന്ന അതീഖ് അഹമദും സഹോദരന്‍ അഷ്‌റഫ് അഹമദും കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു... മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി, സംസ്ഥാനം അതീവ ജാഗ്രതയില്‍
കൊലക്കേസ് പ്രതിയും അധോലോക തലവനും മുന്‍ പാര്‍ലമെന്റ് അംഗവുമായ അതീഖിന്റെയും സഹോദരന്റെയും അന്ത്യത്തിനിടയാക്കിയ സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. ഡി.ജി.പി അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കി.
സംഭവം നടന്ന പ്രയാഗ്രാജില്‍ (പഴയ അലഹാബാദ്) നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ലക്നൗ, അയോധ്യ തുടങ്ങിയ മേഖലകളില്‍ ഫ്‌ളാഗ് മാര്‍ച്ച് നടത്തി.
സിനിമാക്കഥകളെ വെല്ലുന്നതരത്തില്‍ യു.പിയില്‍ അധോലോക സാമ്രാജ്യം സൃഷ്ടിക്കുകയും അഞ്ചു തവണ പ്രയാഗ് രാജില്‍ നിന്ന് നിയമസഭാംഗവും ഒരു തവണ എസ്.പിയുടെ പാര്‍ലമെന്റ് അംഗവുമായിരുന്ന അതീഖ് അഹമദ് മാദ്ധ്യമങ്ങളോട് സംസാരിച്ചുകൊണ്ടുനില്‍ക്കേ വെടിയേറ്റുവീഴുകയായിരുന്നു. 62 വയസായിരുന്നു. െ
കാല്ലപ്പെട്ട സഹോദരനും നിരവധി കേസുകളില്‍ പ്രതിയാണ്.അക്രമികളായ ലവ്ലേഷ് തിവാരിയും അരുണ്‍ മൗര്യയും സണ്ണി പുരാനെയും മാദ്ധ്യമ പ്രവര്‍ത്തകരായി ചമഞ്ഞാണ് മൈക്കുമായി അടുത്തെത്തിയത്.
തൊട്ടുപിന്നില്‍ ഒരു വശത്തുനിന്നാണ് വെടിയുതിര്‍ത്തത്. അതിനുശേഷം കൈകള്‍ ഉയര്‍ത്തി ജയ് ശ്രീ റാം വിളികളോടെ കീഴടങ്ങാന്‍ സന്നദ്ധരായി. അക്രമികളെ നിരായുധരാക്കി പൊലീസ് കസ്റ്റഡിയിലെടുത്തു.
"
https://www.facebook.com/Malayalivartha
























