കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് ബിജെപി വിട്ട മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസിലേക്ക്

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് ബിജെപി വിട്ട മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരും. എഐസിസിയിലെ മുതിര്‍ന്ന നേതാക്കന്മാരുടെ സാന്നിധ്യത്തില്‍ ആയിരിക്കും ഷെട്ടാറിന്റെ കോണ്‍ഗ്രസ് പ്രവേശനം.
ഇന്നലെ അര്‍ധരാത്രിയില്‍ നടന്ന ചര്‍ച്ചയിലാണ് ഷെട്ടാറിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ തീരുമാനമായത്. ഹുബ്ലി- ധാര്‍വാര്‍ഡ് സെന്‍ട്രല്‍ അസംബ്ലി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഷെട്ടാര്‍ ബിജെപി വിട്ടത്.
കോണ്‍ഗ്രസില്‍ എത്തുന്ന ഷെട്ടാര്‍ ഈ സീറ്റില്‍ നിന്ന് തന്നെ ജനവിധി തേടും. ലിംഗായത്ത് നേതാവാണ് ഷെട്ടാര്‍. ബിജെപി ശക്തികേന്ദ്രമായ ഹുബ്ലി- ധാര്‍വാര്‍ഡ് സെന്‍ട്രലില്‍ ഷെട്ടാര്‍ എതിര്‍ സ്ഥാനാര്‍ഥിയാവുന്നതോടെ, കടുത്ത പോരാട്ടത്തിന് മണ്ഡലം സാക്ഷ്യം വഹിക്കുമെന്നാണ് രാഷ്ട്രീയപരമായ വിലയിരുത്തലുകളുളളത്.
"
https://www.facebook.com/Malayalivartha
























