അദാനിയും മോദിയും തമ്മിലുള്ള ബന്ധം എന്താണെന്നറിയാനാണ് പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റ് ദിവസങ്ങളോളം സ്തംഭിപ്പിച്ചത്. എന്നിട്ടും മോദി അദാനി ബന്ധത്തിന്റെ ചുരളഴിഞ്ഞില്ല. അദാനി വിഷയം തന്നെയാണ് രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം തെറിപ്പിച്ചതും

ഗൗതം അദാനിയുടെയും അദ്ദേഹത്തിന്റെ കമ്പനികളുടെയും പേരിലാണ് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രി നരേദന്രമോദിയും കൂടുതല്‍ പഴികേട്ടു കൊണ്ടിരിക്കുന്നത്. അദാനിയും മോദിയും തമ്മിലുള്ള ബന്ധം എന്താണെന്നറിയാനാണ് പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റ് ദിവസങ്ങളോളം സ്തംഭിപ്പിച്ചത്. എന്നിട്ടും മോദി അദാനി ബന്ധത്തിന്റെ ചുരളഴിഞ്ഞില്ല. അദാനി വിഷയം തന്നെയാണ് രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം തെറിപ്പിച്ചതും. പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചെങ്കിലും അദാനിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. എന്നാല്‍ അദാനിയാകട്ടെ തന്റെ കമ്പനികളിലെ നിക്ഷേകരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടുന്നതുമില്ല. ഈ സാഹചര്യത്തില്‍ സെബിയും അദാനിയെ കൈവിട്ടിരിക്കുകയാണ്.
അദാനിയുടെ കമ്പനിയായ അദാനി എന്റര്‍പ്രൈസസില്‍ 20,000 കോടി രൂപ നിക്ഷേപിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അഥവാ സെബി പറയുന്നു. വിവരാവകാശ നിയമ പ്രകാരം നിക്ഷേപകരുടെയും തുകയുടെയും അടിസ്ഥാനത്തിലുള്ള സബ്സ്‌ക്രിപ്ഷന്‍ വിശദാംശങ്ങളും എഫ്പിഒ റദ്ദാക്കാനുള്ള കാരണവും ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയ്ക്ക് മറുപടിയായാണ് സെബി ഇക്കാര്യം അറിയിച്ചത്. സെബി നല്കിയ വിശദീകരണം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ആ ഇരുതിനായിരം കോടിയുടെ ഷെല്‍ കമ്പനികളില്‍ പണം എത്തിയതെവിടെ നിന്നെന്ന ചോദ്യവും ഉയരുന്നുണ്ട്. കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് വിപണിയില്‍ നേട്ടവും കൊയ്യുന്നുണ്ട്. എന്നാല്‍ നിക്ഷേപകരുടെ വിവരമോ പണമെത്തിയ വഴിയോ അറിയില്ലെന്നാണ് സെബിയുടെ മറുപടി.
അദാനിയുടെ ഷെല്‍കമ്പനികളില്‍ നി്‌ക്ഷേപിച്ചിരിക്കുന്ന ഇരുപതിനായിരം കോടി രൂപ കള്ളപ്പണമാണെന്ന് ബിജെപി കേന്ദ്രനേതാക്കളും വിലയിരുത്തുന്നുണ്ട്. ഈ പണം കണ്ടെത്തി പാവങ്ങളുടെ അക്കൗണ്ടുകളിലൂടെ വിതരണം ചെയ്യുന്നതിനെ കുറിച്ചും മോദിയുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനമെടുത്തതായി അറിയുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് ഇതിന്‍മേല്‍ തീരുമാനമുണ്ടായില്ലെങ്കില്‍ പ്രതിപക്ഷത്തിന് അടിക്കാനുള്ള വടി കൊടുക്കുന്നതു പോലെയായി പോകുമെന്ന് ബിജെപിയും കണക്ക് കൂട്ടുന്നുണ്ട്. രാജ്യത്തെ കള്ളപ്പണം കണ്ടെത്തി പാവപ്പെട്ടവരുടെ അക്കൗണ്ടുകളിലേയ്ക്ക് പതിനഞ്ച് ലക്ഷം രൂപ വീതം നല്കുമെന്ന തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനം ഇതിലൂടെ നടപ്പാക്കാമെന്നും കണക്കുകൂട്ടുന്നുണ്ട്. എന്തായാലും നിക്ഷകരുടെ ഉടമസ്ഥാവകാശം തെളിയിക്കപ്പെടാതെ കിടക്കുന്ന തുകയ്ക്ക് അദാനിയ്ക്കും അവകാശവാദമുന്നയിക്കാനാവില്ല. അതുകൊണ്ട് അത് കള്ളപ്പണത്തിന്റെ ഗണത്തില്‍ പെടുത്താമെന്നും അനുമാനിക്കുന്നു.
അദാനിയുടെ ഷെല്‍ കമ്പനികളില്‍ 20,000 കോടി രൂപ പെട്ടെന്ന് എത്തിയെന്നും പണം എവിടെ നിന്ന് വന്നുവെന്നും ആരുടെ പണമാണിതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. ഈ കമ്പനികളില്‍ ചിലത് പ്രതിരോധ കമ്പനികളാണ്. എന്തുകൊണ്ടാണ് പ്രതിരോധ മന്ത്രാലയം ചോദ്യം ചോദിക്കാത്തതെന്നും രാഹുല്‍ ഗാന്ധി ചോദ്യമുയര്‍ത്തിയിരുന്നു. അദാനിയുടെ ഷെല്‍ കമ്പനിയില്‍ നിക്ഷേപം നടത്തിയവരുടെ വിശദവിവരങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. ഷെല്‍ കമ്പനി ഡയറക്ടമാരില്‍ ഒരാള്‍ ചൈനക്കാരനാണെന്നും രാഹുല്‍ ആരോപിച്ചിരുന്നു. പ്രതിരോധ കരാറുകള്‍ ഏറ്റെടുത്ത് നടത്തുന്ന കമ്പനിയില്‍ ചൈനക്കാരന്‍ എത്തിയത് എങ്ങനെയെന്ന ചോദ്യം മുഴച്ചു നില്ക്കുകയാണ്. രാഹുലിന്റെ ആരോപണത്തിന് അദാനി കമ്പനിയോ കേന്ദ്രസര്‍ക്കാരോ മറുപടി നല്കിയിട്ടില്ല. എന്നാല്‍ സെബിയുടെ വെളിപ്പെടുത്തല്‍ അദാനി കമ്പനിയില്‍ കള്ളപ്പണ നിക്ഷേപം നടത്തിയിരിക്കുന്നുവെന്ന കാര്യം വ്യക്തമാക്കുന്നതാണ്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിലയില്‍ വന്‍ തകര്‍ച്ച നേരിട്ടിരുന്നു. ഇതോടെ എഫ്.പി.ഒ പിന്‍വലിച്ചു. പ്രസന്‍ജിത് ബോസ് എന്നയാളാണ് ജനുവരി 31-നും ഫെബ്രുവരി എട്ടിനുമായി വിവരാവകാശ നിയമപ്രകാരം സെബിക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതിനു മറുപടിയില്ലാതായതോടെ പ്രസന്‍ജിത് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കി. ഇതോടെ സെബിയുടെ പക്കല്‍ ഇതുസംബന്ധിച്ച വിവരങ്ങളില്ലെന്ന് മറുപടി നല്‍കുകയായിരുന്നു.
ഓഹരിമൂല്യത്തില്‍ കൃത്രിമത്വം നടത്തിയെന്ന് ഹിഡന്‍ ബര്‍ഗ് ആരോപണത്തെ അദാനി ഗ്രൂപ്പ് വെല്ലുവിളിച്ചതോടെ കമ്പനിയുടെ പല വിവരങ്ങളും പുറത്താവുകയായിരു്ന്നു. കമ്പനി്‌ക്കെതിരെയുള്ള ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും അദാനി ഗ്രൂപ്പിന് പരാതി ഫയല്‍ നല്‍കാമെന്നും ഹിഡന്‍ബര്‍ഗ് അറിയിച്ചതോടെ അദാനി ഓഹരികള്‍ നഷ്ടത്തിന്റെ പടുകുഴിയിലേക്ക് വീണു തുടങ്ങി. ഓഹരിമൂല്യം പെരുപ്പിച്ച് കാട്ടി അദാനി ഗ്രൂപ്പ് ഓഹരി ഉടമകളെ വഞ്ചിച്ചെന്നായിരുന്നു അമേരിക്കന്‍ ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിഡന്‍ബര്‍ഗിന്റെ കണ്ടെത്തല്‍.
എന്നാല്‍ ആരോപണം അദാനി ഗ്രൂപ്പ് നിഷേധിച്ചു. ഹിഡന്‍ബര്‍ഗിന്റെ കണ്ടെത്തലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു അദാനിഗ്രൂപ്പിന്റെ പ്രതികരണം. ഇതിന് മറുപടിയായാണ് ഹിഡന്‍ബര്‍ഗ് രംഗത്തെത്തിയത്. തങ്ങളുന്നയിച്ച 88 ചോദ്യങ്ങളില്‍ ഒന്നിന് പോലും അദാനിഗ്രൂപ്പ് മറുപടി പറഞ്ഞിട്ടില്ല. രണ്ട് വര്‍ഷത്തെ ഗവേഷണത്തെയാണ് ചെറുതായി കാണുന്നത്. കണ്ടെത്തലില്‍ ഉറച്ച് നില്‍ക്കുന്നെന്നും അദാനിഗ്രൂപ്പിന് അമേരിക്കയില്‍ പരാതി ഫയല്‍ ചെയ്യാമെന്നും ഹിഡന്‍ബര്‍ഗും തിരിച്ചടിച്ചതോടെ അദാനി വിഷയം രാഷ്ട്രീയ ആയുധമായി മാറുകയായിരുന്നു.
അതേസമയം, ഹിഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് കനത്ത പ്രഹരമാണ് അദാനിഗ്രൂപ്പിന് ഓഹരി വിപണിയില്‍ ഉണ്ടാക്കിയത്. ഒറ്റ ദിവസം കൊണ്ട് 90,000 കോടിയുടെ നഷ്ടമാണ് ഓഹരി വിപണയില്‍ ഉണ്ടായത്. ഹിഡന്‍ബര്‍ഗ് കണ്ടെത്തല്‍ നുണയാണെന്ന് പറഞ്ഞെങ്കിലും നഷ്ടം നികത്താനായില്ല. ഹിഡന്‍ബര്‍ഗിന്റെ കണ്ടെത്തല്‍ ബിജെപിക്കും അദാനിഗ്രൂപ്പിനും രാഷ്ട്രീയമായും പ്രതിസന്ധിയിലാക്കുന്നുണ്ട്. ഹിഡന്‍ബര്‍ഗിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് കുരുക്ക് മുറുകുകയാണോയെന്നും മോദിക്ക് ഇത് സഹിക്കാന്‍ പറ്റുമോയെന്നുമാണ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പ്രതികരണം. പന്ത്രണ്ട് ലക്ഷം കോടി നഷ്ടത്തില്‍ നിന്നും അദാനി കമ്പനികള്‍ ഓഹരി വിപണിയില്‍ ചെറിയ മുന്നേറ്റം നടത്തി കൊണ്ടിരിക്കവേയാണ് ഇരുപതിനായിരം കോടി രൂപയുടെ അവകാശികളെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നത്.
അദാനി ഷെല്‍ കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ നേരിട്ടേറ്റടുക്കണമെന്ന ആവശ്യം ബിജെപിയുടെ വിവധ തലങ്ങളില്‍ നിന്നുയരുന്നുണ്ട്. അല്ലെങ്കില്‍ ഇരുപതിനായിരം കോടി രൂപ കണ്ടെത്തി സാധാരണക്കാര്‍ക്ക് വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ പ്രതിപക്ഷം കര്‍ണ്ണാടക ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പുകളില്‍ മോദി ്അദാനി ബന്ധത്തെ ശക്തമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. മോദിയുടെയും ബിജെപി നേതാക്കളുടെയും അഴിമതി പണമാണ് അദാനിയുടെ കമ്പനിയിലുള്ള ഇരുപതിനായിരം കോടി രൂപയെന്നും പ്രചരിപ്പിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെയും ഇടത് പാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് പ്രചരണ വേദികളില്‍ മുഴങ്ങി കേള്‍ക്കുന്നതും മോദി അദാനി ബന്ധവും ഷെ്ല്‍ കമ്പനികളിലെ നിക്ഷേപവുമാണ്.
പ്രതിരോധ വകുപ്പിന് ആയുധങ്ങള്‍ ഉള്‍പ്പടെ സ്പ്‌ളൈ ചെയ്യുന്ന കമ്പനികളെല്ലാം അദാനിയുടേതാണ്. രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമായിട്ടും അദാനിയെ പരമാവധി സംരക്ഷിക്കുന്ന നിലപാടാണ കേന്ദ്രം സ്വീകരിക്കുന്നതെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യ വ്യാപക പ്രക്ഷോഭം നടന്നു കൊണ്ടിരിക്കുകയാണ്. അദാനിയ്ക്കായി മോദി ഇന്ത്യ ഭരിക്കുന്നു. മോദിയെന്നാല്‍ അദാനിയും അദാനിയെന്നാല്‍ മോദിയുമെന്നുമാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം കര്‍ണ്ണാടകയിലെ കോലാറില്‍ പ്രസംഗിച്ചത്.
എന്നാല്‍ ബിജെപിയ്ക്ക ഇടിവെട്ടേറ്റതു പോലെയായിരിക്കുകയാണ് മുന്‍ കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് ദി വയറിന് നല്കിയ അഭിമുഖം. പു്ല്‍വാമ ആക്രമണത്തില്‍ വന്‍ സുരക്ഷാ വീഴ്ചയുണ്ടായി എന്ന് സത്യപാല്‍ മാലിക് തുറന്നടിച്ചിരുന്നു. അതോടൊപ്പം, അദാനി ബിജെപിയുടെ അന്തകനാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അത് വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരിക്കുകയാണ്. മോദിയ്‌ക്കെതിരെ ബിജെപിയില്‍ നിന്നും ഉയര്‍ന്ന അപസ്വരത്തെ പ്രതിരോധിക്കാന്‍ ബിജെപി അവസാനത്തെ ആയുധം വരെ പുറത്തെടുത്തിരിക്കുകയാണ്.
രാജ്യത്തെ കള്ളപ്പണക്കാരുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ കൈവശമുണ്ട്. കള്ളപ്പണം കണ്ടെത്താന്‍ കഴിയുന്നത് പരമാവധി കണ്ടെത്തി പുതിയ പദ്ധതികള്‍ ഏതെങ്കിലുമൊക്കെ ആവിഷ്‌കരിച്ച് സാധാരണക്കാര്‍ക്കിടയിലേയ്ക്ക് പണം എത്തിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ്‌രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ മുനയൊടിക്കാന്‍ പറ്റുന്ന തരത്തിലുള്ള പദ്ധതികള്‍ ആലോചിക്കാന്‍ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നതായും വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്.
വിദേശ നിക്ഷേപങ്ങളും കണ്ടെത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ ആലോചിക്കുന്നുണ്ട്. കാരണം രാഹുലിന്റെ അയോഗ്യതയും കര്‍ണ്ണാടകയില്‍ നടന്നു കൊണ്ടിരിക്കുന്ന കൂട്ട രാജിവെയ്ക്കലുകളും ബിജെപി കേന്ദ്രങ്ങളില്‍ വലിയ ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്. എന്തായാലും മോദി സര്‍ക്കാര്‍ കള്ളപ്പണ വേട്ടയ്ക്ക് കരുക്കള്‍ നീക്കി തുടങ്ങിയെന്ന കാര്യത്തില്‍ സംശയമില്ല.
https://www.facebook.com/Malayalivartha
























