250 മിസൈലുകൾ ഉൾപ്പെടുത്തി സേനയുടെ കരുത്ത് വർദ്ധിപ്പിക്കും; 500 കിലോമീറ്റർ വരെ ദൂരത്തിലുള്ള ശത്രുപാളയത്തിൽ നാശം വിതയ്‌ക്കാനാകും; പ്രളയ് മിസൈലുകൾ ഇന്ത്യൻ സേനയ്ക്കൊപ്പം!!!

പ്രതിരോധ കാര്യങ്ങളിൽ നമ്മുടെ രാജ്യം ഒട്ടും പിന്നിലല്ല. പ്രതിരോധ മേഖലയെ പുഷ്ട്ടിപ്പെടുത്തുന്ന തരത്തിലുള്ള എല്ലാ സജ്ജീകരണങ്ങളും പ്രതിരോധ മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ഇതാ മറ്റൊരു നിർണ്ണായക വിവരം കൂടെ പുറത്ത് വരികയാണ്. പ്രളയ് മിസൈലുകൾ ഉടൻ ഇന്ത്യൻ സേനയ്ക്കൊപ്പം ചേരുവാൻ തയ്യാറെടുക്കുകയാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ നീക്കം 250 മിസൈലുകൾ ഉൾപ്പെടുത്തി സേനയുടെ കരുത്ത് വർദ്ധിപ്പിക്കുകയാണ്. ഡിആർഡിഒ വികസിപ്പിച്ചെടുത്ത പ്രളയ് മിസൈലുകൾക്കുള്ള പ്രധാന സവിശേഷത 500 കിലോമീറ്റർ വരെ ദൂരത്തിലുള്ള ശത്രുപാളയത്തിൽ നാശം വിതയ്‌ക്കാനാകുമെന്നതാണ്. ആയിരം കിലോഗ്രാം വരെ തൂക്കം വഹിക്കാനാകും. ഇവയ്ക്ക് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ (എസ്ആർബിഎം) വിഭാഗത്തിൽ ഉൾപ്പെടുന്നു. ലക്ഷ്യസ്ഥാനത്ത് പതിക്കാനുള്ള കൃത്യതയാണ് മറ്റൊരു പ്രത്യേകതയാണ്. മിസൈലിന് കരുത്ത് പകരുന്നത് പ്രൊപ്പല്ലന്റ് റോക്കറ്റ് മോട്ടോറുകളാണ്.
ആധുനിക നാവിഗേഷൻ സംവിധാനവും എവിയോണിക്സും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട് എന്നതാണു ശ്രദ്ധേയമായ മറ്റൊരു കാര്യം. ഒരു താൽക്കാലിക ലോഞ്ചറിൽ നിന്നു കുറഞ്ഞ സമയത്തിനുള്ളിൽ ഈ മിസൈൽ വിക്ഷേപിക്കാൻ യുദ്ധസാഹചര്യത്തിൽ ഇന്ത്യയ്‌ക്ക് ഏറെ ഗുണം ചെയ്യും. ജനവാസ മേഖലയെ ബാധിക്കാതെ തന്നെ ശത്രു പാളയങ്ങൾ തകർക്കാൻ പ്രളയ് മിസൈലുകൾക്ക് സാധിക്കുമെന്നതും ശ്രദ്ധേയമായ കാര്യമാണ്. പ്രളയ് മിസൈലുകൾക്ക് മറ്റൊരു സവിശേഷത കൂടെയുണ്ട്. പാക്-ചൈന അതിർത്തി ലക്ഷ്യമാക്കി നിർമ്മിച്ച പ്രളയ് മിസൈലുകൾ മുൻ സംയുക്ത സേന മേധാവിയായിരുന്ന ജനറൽ ബിപിൻ റാവതിന്റെ സ്വപ്ന പദ്ധതിയായിരുന്നു എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്.
കഴിഞ്ഞ ഡിസംബറിൽ രണ്ട് തവണ മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമാക്കിയിരുന്നു. ഒഡീഷ തീരത്തുള്ള ഡോ. എപിജെ അബ്ദുൽ കലാം ദ്വീപിലാണ് പരീക്ഷണ വിക്ഷേപണം നടന്നത്. തുടർന്ന് ഇത് സേനയുടെ ഭാഗമായി മാറുകയായിരുന്നു. എന്തായാലും ചൈനയ്ക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























