സുരക്ഷയുടെ ചെലവ് കുറയ്ക്കണമെന്ന് ആവശ്യം... പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും...

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍. കേരളത്തിലേക്ക് പോകുന്നതിന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെടുന്ന സുരക്ഷയുടെ ചെലവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മദനി ഹര്‍ജി നല്‍കിയിട്ടുള്ളത്.
അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണം കുറയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷയ്ക്കായി 56.63 ലക്ഷം രൂപ വേണമെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം. ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മദനിയുടെ അകമ്പടി ചെലവ് കുറയ്ക്കാന്‍ ആകില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചിട്ടുണ്ടായിരുന്നു. കര്‍ണാടക ഭീകര വിരുദ്ധ സെല്‍ ആണ് ഇതു സംബന്ധിച്ച സത്യവാങ്മൂലം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.
അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണവും വെട്ടി കുറയ്ക്കാനാകില്ലെന്ന് സര്‍ക്കാര്‍ . യതീഷ് ചന്ദ്ര ഐപിഎസിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം ആണ് അകമ്പടി സംബന്ധിച്ച ശുപാര്‍ശ തയ്യാറാക്കിയത്. സംഘം കേരളം സന്ദര്‍ശിച്ചാണ് ശുപാര്‍ശ തയ്യാറാക്കിയതെന്നും കര്‍ണാടക സര്‍ക്കാര്‍ .
"
https://www.facebook.com/Malayalivartha
























