കണ്ണീര്‍ക്കാഴ്ചയായി.... മുള കയറ്റി പോകുകയായിരുന്ന ട്രാക്ടര്‍ ട്രോളിക്ക് പിന്നില്‍ കാറിടിച്ച് കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം...

കണ്ണീര്‍ക്കാഴ്ചയായി.... മുള കയറ്റി പോകുകയായിരുന്ന ട്രാക്ടര്‍ ട്രോളിക്ക് പിന്നില്‍ കാറിടിച്ച് കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം... ഉത്തര്‍പ്രദേശിലെ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയിലാണ് ദാരുണമായ അപകടമുണ്ടായത്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. മുളകള്‍ നിറച്ച ട്രാക്ടര്‍ ട്രോളിയില്‍ വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. എസ്യുവി ഓടിച്ചിരുന്ന കൈലാഷ് (45), ഭാര്യ നീതു (38), ദുഖി (43), ഗുഡ്ഡി (40), റാണി (11) എന്നിവര്‍ സംഭവസ്ഥലത്തുതന്നെ ജീവന്‍ നഷ്ടമായി.
ലഖ്നൗവില്‍ നിന്ന് ഗാസിപൂരിലേക്ക് എസ്യുവിയില്‍ പോകുകയായിരുന്നു കുടുംബം. രാത്രി 11.30ന് ഖദരംപൂര്‍ ഗ്രാമത്തിന് സമീപത്തായി ട്രാക്ടര്‍ ട്രോളിയില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് .
ഇരുട്ടായതിനാല്‍ ട്രോളിയില്‍ നിന്ന് മുളകള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നത് ഡ്രൈവര്‍ കണ്ടില്ല. കൂട്ടിയിടിയുടെ ആഘാതത്തില്‍ കാറിന്റെ റൂഫ് പാനല്‍ തെറിച്ചു പോയി. വാഹനത്തിലുണ്ടായിരുന്ന ഭൂരിഭാഗം പേരുടെയും നെഞ്ചിലേക്ക് മുളകള്‍ തുളച്ചുകയറിയാണ് ജീവന്‍ നഷ്ടമായത്.
"
https://www.facebook.com/Malayalivartha
























