വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ കുറവ്.... ഇന്ന് മുതല്‍ വിലക്കുറവ് പ്രാബല്യത്തില്‍ വരും

വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില 171.50 രൂപ കുറച്ചു. 19 കിലോ വരുന്ന സിലിണ്ടറുകളുടെ വിലയാണ് കുറച്ചത്. ഇന്ന് മുതല്‍ വിലക്കുറവ് പ്രാബല്യത്തില്‍ വരുകയും ചെയ്യും.
വിലകുറച്ചതോടെ സംസ്ഥാനത്ത് പാചക വാതക വില രണ്ടായിരം രൂപയില്‍ താഴെയെത്തി. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ചില്ലറ വിപണിയില്‍ 19 കിലോ വരുന്ന എല്‍പിജി സിലിണ്ടറിന് ഡല്‍ഹിയിലെ വില 1856.50 രൂപയായി.
എന്നാല്‍ വീടുകളില്‍ ഉപയോഗത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. മാര്‍ച്ച് ഒന്നിന് വാണിജ്യ സിലിണ്ടറുകള്‍ക്ക് 350.50 രൂപയും വീട്ടാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സിലിണ്ടറുകള്‍ക്ക് 50 രൂപയും വര്‍ധിപ്പിച്ചിരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിനമായ ഏപ്രില്‍ ഒന്നിന് എല്‍പിജി സിലിണ്ടര്‍ വില കുറയില്‍ കുറവ് വരുത്തിയിരുന്നു
https://www.facebook.com/Malayalivartha
























