2020ലും 2022ലും രാജ്യ സുരക്ഷ മുൻ നിർത്തി ചില ആപ്പുകൾ നിരോധിച്ചു; തീവ്രവാദ പ്രവർത്തനത്തിനായി മറ്റ് ചില ആപ്പുകൾ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തൽ; രാജ്യത്ത് 14 ആപ്പുകൾ നിരോധിച്ച് കേന്ദ്രസർക്കാർ

കേന്ദ്ര സർക്കാരിന്റെ മിന്നൽ നീക്കം വീണ്ടും. രാജ്യത്ത് 14 ആപ്പുകൾ നിരോധിച്ചിരിക്കുകയാണ് . ഈ നിരോധിച്ച ആപ്പുകൾ തീവ്രവാദ പ്രവർത്തനത്തിനായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു 14 ആപ്പുകൾ നിരോധിച്ചത്. Crypviser, Enigma, Safeswiss, Wickrme, Mediafire, Briar, BChat, Nandbox, Conion, IMO, Element, Second line, Zangi, Threema എന്നീ ആപ്പുകളാണ് നിരോധിച്ചത്. ആപ്പുകൾ നിരോധിച്ചിരിക്കുന്നത്, ഐടി ആക്ട് 2000 ന്റെ സെക്ഷൻ 69എ പ്രകാരമാണ്.
ഈ ആപ്പുകളിലൂടെ തീവ്രവാദ ഗ്രൂപ്പുകൾ ഇന്ത്യയിലെ അണികളുമായി ബന്ധപ്പെടാറുണ്ടെന്ന് കേന്ദ്ര ഏജൻസികൾ വിശദമാക്കി. ആപ്പ് സംബന്ധിച്ച വിവരങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനായി അധികൃതരുമായി കേന്ദ്ര ഏജൻസികൾ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷേ അതിന് സാധിച്ചില്ലെന്ന് ഏജൻസികൾ വ്യക്തമാക്കി.
നമുക്കറിയാവുന്നതാണ് ഇത്തരത്തിലൊരു നിർണായക നീക്കം നേരത്തെയും കേന്ദ്ര സർക്കാർ നടത്തിയിരുന്നു. അതായത്, ചൈനയുടെ 138 വാതുവെപ്പ് ആപ്പുകളും 94 ലോണ്‍ ആപ്പുകളും ഇന്ത്യയില്‍ നിരോധിച്ചിരുന്നു .കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമായിരുന്നു നിരോധനം പ്രഖ്യാപിച്ചത്.ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരമാണ് ഇത്തരത്തിലൊരു നടപടി അന്നും സ്വീകരിച്ചത്.
https://www.facebook.com/Malayalivartha
























