വിഷം കഴിച്ച് ആത്മഹത്യ ചെയ്ത ഗര്‍ഭിണിയുടെ മൃതദേഹം ഭര്‍ത്താവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട് യുവതിയുടെ ബന്ധുക്കള്‍... സംഭവത്തില്‍ ഭര്‍ത്താവ് അടക്കം നാലുപേര്‍ അറസ്റ്റില്‍

വിഷം കഴിച്ച് ആത്മഹത്യ ചെയ്ത ഗര്‍ഭിണിയുടെ മൃതദേഹം ഭര്‍ത്താവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട് യുവതിയുടെ ബന്ധുക്കള്‍... സംഭവത്തില്‍ ഭര്‍ത്താവ് അടക്കം നാലുപേര്‍ അറസ്റ്റില്‍.
തമിഴ്‌നാട് പുതുക്കോട്ട സ്വദേശിയായ നാഗേശ്വരിയാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. യുവതിയുടെ മരണത്തെ തുടര്‍ന്ന് ഭര്‍ത്താവ് അടക്കം നാലുപേര്‍ അറസ്റ്റില്‍. പുതുക്കോട്ട ജില്ലയിലെ മേട്ടുകുളം സ്വദേശിയായ അരവിന്ദന്‍ സമീപ ഗ്രാമത്തിലുള്ള നാഗേശ്വരിയെ (22) വിവാഹം ചെയ്തത് കഴിഞ്ഞ സെപ്റ്റംബറിലാണ് .
15 പവന്‍ സ്വര്‍ണം സ്ത്രീധനം വാങ്ങി. വൈകാതെ യുവതി ഗര്‍ഭിണിയായി. എന്നാല്‍, സ്ത്രീധനം കുറഞ്ഞു പോയെന്ന് ആരോപിച്ച് യുവതിയുമായി ഇയാള്‍ വഴക്ക് പതിവായിരുന്നു. അരവിന്ദന്റെ അമ്മ വിജയയും പിതാവ് തങ്കമണിയും യുവതിയോട് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വഴക്കിടുകയും ചെയ്തിരുന്നു. ഇവര്‍ക്കൊപ്പം താമസിക്കുന്ന സെല്‍വരാജ് എന്ന ബന്ധുവും മാനസികമായി പീഡിപ്പിച്ചു.
സ്വന്തം വീട്ടിലേക്ക് പലതവണ യുവതി പോയി. എന്നാല്‍ ഭര്‍ത്താവെത്തി മാപ്പ് പറഞ്ഞു വീണ്ടും കൂട്ടിക്കൊണ്ടുപോവുന്നതായിരുന്നു പതിവ്. അങ്ങനെയിരിക്കെയാണ് യുവതി വിഷം കഴിച്ചതായി നാഗേശ്വരിയുടെ മാതാപിതാക്കളെ അരവിന്ദന്‍ അറിയിച്ചത്.
കിരാനൂര്‍ ആശുപത്രിയില്‍ എത്തിച്ച നാഗേശ്വരി പിന്നീട് മരണപ്പെടുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി പുതുക്കോട്ട മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ മൃതദേഹം ഏറ്റുവാങ്ങാനായി ഭര്‍ത്താവിന്റെ വീട്ടുകാര്‍ തയ്യാറായില്ല. ഇതോടെ യുവതിയുടെ വീട്ടുകാര്‍ പെണ്‍കുട്ടിയെയും വയറ്റില്‍ നിന്നു പുറത്തെടുത്ത ഏഴുമാസം വളര്‍ച്ചയെത്തിയ നവജാത ശിശുവിന്റെയും മൃതദേഹങ്ങളുമായി പ്രതിഷേധം നടത്തി.
ഭര്‍ത്താവിന്റെ വീട്ടുമുറ്റത്ത് മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ ആദ്യം ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പിന്നീട് നൂറോളം വരുന്ന നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ബലമായി അരവിന്ദന്റെ വീട്ടുമുറ്റത്ത് മൃതദേഹങ്ങള്‍ കുഴിച്ചിടുകയായിരുന്നു. ബന്ധുക്കള്‍ അണ്ണവാസന്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് അരവിന്ദ്, മാതാവ് വിജയ, പിതാവ് തങ്കമണി, ഇവരുടെ ബന്ധു സെല്‍വരാജ് എന്നിവര്‍ അറസ്റ്റിലായി.
https://www.facebook.com/Malayalivartha
























